ബാരിക്കേഡ് ചാടിക്കടന്ന പി.സി തോമസിന് പരുക്ക്
തിരുവനന്തപുരം: ഓഖി മുന്നറിയിപ്പ് അവഗണിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പൊലിസ് ബാരിക്കേഡ് ചാടിക്കടന്ന ചെയര്മാന് പി.സി തോമസിനെയും ജില്ല സെക്രട്ടറി ജോണി ചെക്കിട്ടയെയും പൊലിസ് പിടികൂടി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഇരുപതോളം പ്രവര്‍ത്തകരുടെ മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ എത്തിയത്. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചതില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് നേരിട്ടാവശ്യപ്പെടാനായിരുന്നു പി.സി തോമസിന്റെ ശ്രമം. നോര്‍ത്ത് ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.
ബാരിക്കേഡിനു മുകളിലേക്ക് വലിഞ്ഞു കയറിയ പി.സി തോമസ് ബാരിക്കേഡിനു മുകളില്‍ നിന്ന് ചാടി. ചാടുന്നതിനിടെ കാലിനു പരുക്കേറ്റ പി.സി തോമസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."