HOME
DETAILS
MAL
ഭീരുക്കളായി ജീവിക്കാന്‍ തയാറല്ലെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ
backup
December 20 2017 | 21:12 PM
കൊച്ചി: ഭയം മരണമാണെന്നും ഭീരുക്കളായി ജീവിക്കാന്‍ തയാറല്ലെന്നും സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ച് 300 ദിവസം പിന്നിടുമ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞും സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചും ഫേസ്ബുക്കിലാണ് വനിതാ കൂട്ടായ്മയുടെ പോസ്റ്റ്. ഈ സംഘടന പുരുഷവര്‍ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. കലഹിക്കുന്നത് സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്.
തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും ഡബ്ല്യു.സി.സിയിലേക്ക് സ്വാഗതം ചെയ്താണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."