HOME
DETAILS
MAL
സ്കോഡയുടെ 539 ഒക്റ്റാവിയ സീഡാന് കാറുകള്‍ തിരിച്ചുവിളിച്ചു
backup
August 16 2016 | 15:08 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍പ്പന നടത്തിയ 539 ഒക്റ്റാവിയ സീഡാന് കാറുകള്‍ സ്കോഡ തിരിച്ചുവിളിച്ചു. ഡോര്‍ ലോക്ക് ഫിറ്റ് ചെയ്തതതില്‍ പറ്റിയ പിശകിനെത്തുടര്ന്നാണ് നടപടി.
2015 നവംബറിനും 2016 ഏപ്രിലിനും ഇടയില്‍ വിറ്റ കാറുകളാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതിലെ ലോക്ക് സംവിധാനത്തിന്റെ പോരായ്മകള്‍ കണ്ടെത്താന്‍ സ്കോഡയുടെ ഉപഭോക്താക്കളെ ഡീലര്‍മാര്‍ ബന്ധപ്പെടും.
പ്രശ്നങ്ങളുണ്ടെങ്കില്‍ 45 മിനിറ്റിനകം ലോക്ക് സര്‍വീസ് ചെയ്ത് കാര്‍ തിരിച്ചുനല്‍കും. ഇതിനായി സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."