ആഗോള എന്‍.ആര്‍.ഐ സമ്മേളനം 22ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള എന്‍.ആര്‍.ഐ സമ്മേളനം 22ന് ഡല്‍ഹിയില്‍ നടക്കും. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പ്രശസ്ത വ്യക്തികള്‍ക്കുള്ള പുരസ്‌കാരദാനവും ചടങ്ങില്‍ നടല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങ് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും. പ്രവാസി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി രാംദാസ് അത്തേവാല നിര്‍വഹിക്കും.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, എത.പിമാരായ പി.കെ കുഞ്ഞാലി കുട്ടി, ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കരുണാകരന്‍, എം.കെ രാഘവന്‍ എന്നിവരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി കണ്‍വീനര്‍ പി.എം കോയ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."