ആര്.എസ്.എസിനെതിരേ വിമര്‍ശനവുമായി ശങ്കരാചാര്യര്‍
മഥുര: രാജ്യത്തുള്ള മുസ്്ലിംകളടക്കം ഹിന്ദുക്കളാണെന്ന ആര്.എസ്.എസ് നേതാവിന്റെ പ്രസ്താവനക്കെതിരേ ദ്വാരകാ-ശാരദാ പീഠം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തെ സാമൂഹിക ഘടനയുടെ അടിത്തറയെ ഇല്ലാതാക്കും. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ എല്ലാവരും ഹിന്ദുക്കളാകണമെന്ന ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു.
ആരും ഇന്ത്യയില്‍ ഹിന്ദുക്കളായി ജനിക്കുന്നില്ല. എല്ലാവരും മനുഷ്യരായാണ് ജനിക്കുന്നത്. ആര്.എസ്.എസിന്റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. യഥാര്‍ഥ ഹിന്ദു വേദത്തിലും ശാസ്ത്രത്തിലും വിശ്വസിക്കും. അതേപോലെ മുസ്ലിംകള് ഖുര്‍ആനിലും ക്രിസ്ത്യാനികള്‍ ബൈബിളിലും വിശ്വസിക്കും. അവരുടെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇവരുടെയെല്ലാം വിശ്വാസത്തെ തകര്‍ക്കുകയെന്നാല്‍ സമൂഹിക ഘടനയെ ഇല്ലാതാക്കുകയെന്നതിലേക്കാണ് എത്തുക യെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."