HOME
DETAILS
MAL
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം: പ്രതിയെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വിചാരണക്ക് വിധേയമാക്കണം: ജുവനൈല്‍ കോടതി
backup
December 20 2017 | 22:12 PM
ഗുഡ്ഗാവ്: റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രഥ്യുമന്‍ താക്കൂര്‍ കൊലചെയ്യപ്പെട്ട കേസില്‍ പിടിയിലായ 11ാം ക്ലാസ് വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന് പരിഗണിച്ച് വിചാരണക്ക് വിധേയമാക്കണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമന് താക്കൂറിനെ സ്കൂള്‍ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അത്യന്തം ക്രൂരമായ നടപടിയാണ് പ്രതിയായ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായതെന്ന് വ്യക്തമാക്കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. പ്രതിക്ക് പക്വത വന്നിട്ടുണ്ടെന്നും കൊലപാതകം അടക്കുള്ള കുറ്റകൃത്യങ്ങള്‍ ചെയ്താലുണ്ടാകുന്ന അന്തര നടപടികള്‍ എന്താകുമെന്ന് മനസിലാക്കാനാള്ള പ്രായമായിട്ടുണ്ടെന്നും ബോര്‍ഡ് നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."