നര്‍മദ അണക്കെട്ടും പട്ടേല്‍ പ്രതിമാ പ്രോജക്ടും ബി.ജെ.പിക്ക് തുണയായില്ല
അഹമ്മദാബാദ്: നര്‍മദ അണക്കെട്ട് ഉദ്ഘാടനം ചെയ്തും പട്ടേല്‍ സമുദായത്തെ സ്വാധീനിക്കാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമാ പ്രോജക്ട് പ്രഖ്യാപിച്ചും തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും അത് ബി.ജെ.പിക്കും മോദിക്കും ഗുജറാത്തില്‍ ഗുണം ചെയ്തില്ല. രണ്ട് പദ്ധതികളും നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി നേരിട്ടത് കനത്ത തോല്‍വിയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് രണ്ട് പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഗോത്രവര്‍ഗ മേഖലയായ ദാദിയാപാഡയില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രസിഡന്റ് മഹേഷ് വാസവ 21,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയും ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയുമായ മോത്തിസിങ് വാസവയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസുമായി ധാരണയിലെത്തിയ ബി.ടി.പി ഇവിടെ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.
നന്ദോഡ മണ്ഡലത്തിലും ബി.ജെ.പി കനത്ത പരാജയമാണ് നേരിട്ടത്. ഐക്യത്തിന്റെ പ്രതീകമെന്ന് ചൂണ്ടിക്കാട്ടി 182 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമാ പ്രോജക്ട് ബി.ജെ.പിക്ക് ഒരുതരത്തിലും തുണയായില്ല. സിറ്റിങ് എം.എല്‍.എയും വനം മന്ത്രിയുമായ ശബ്ദശരണ്‍ തദ്‌വിയാണ് ഇവിടെ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസിലെ പ്രേംസിങ് വാസവ 5,157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുജറാത്തില്‍ നടത്തിയ നവസര്‍ജന്‍ യാത്രയുമായി നര്‍മദ ജില്ലയിലെ ഗോത്രവര്‍ഗമേഖലയായ ദെദിയാപാഡയിലെത്തുന്നത്. ഇവിടെ ജനങ്ങളുമായി സംവദിക്കുകയും ചെയ്ത് കോണ്‍ഗ്രസിന്റെ വിജയത്തിന് ആധാരമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."