യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2 ജി കേസ്.. പിന്നാമ്പുറങ്ങളിലൂടെ
യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരേയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസായാണ് 2ജി സ്‌പെക്ട്രം കേസിനെ വിലയിരുത്തിയിരുന്നത്. ഈ കേസിലാണ് ഇന്ന് കോടതിയുടെ നിര്‍ണായ വിധി വന്നിരിക്കുന്നത്. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണ് വിധി. വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതികളായിരുന്ന കേസില്‍ ആകെ 17 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
റിച്ചാര്‍ഡ് നിക്‌സന്റെ വാട്ടര്‍ഗേറ്റ് അഴിമതിക്കു ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നാണ് അമേരിക്കന്‍ പ്രസിദ്ധീകരണമായ ടൈം മാഗസിന്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഡി.എം.കെയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി. യു.പി.എ സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ മുഖ്യ അഴിമതിക്കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക്
2 ജി സ്‌പെക്ട്രം ലേലം ചെയ്തതില്‍ 1.76 ലക്ഷം കോടിയുടെ അഴിതി നടന്നതായാണ് ആരോപണം. ഇത് പാര്‍ലമെന്റിനകത്തും പുറത്തും എറെ ബഹളമുണ്ടാക്കി
2007 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. ടു.ജി സ്‌പെക്രവും യുഎസ്.എസ് ലൈസന്‍സുകളും അനുവദിക്കാന്‍ ടെലികോം മന്ത്രാലയം നടപടി തുടങ്ങിയത് ഇക്കാലത്താണ്. അതേസമയം, 2007 മെയ്യില്‍ എ.രാജ ടെലികോം മന്ത്രിയായി ചുമതലയേറ്റിരുന്നു.
22 ടെലികോം സോണുകളിലേക്കായി ലൈസന്‍സുകള്‍ ലഭിക്കാന്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 1 ആയി നിശ്ചയിച്ചു. എന്നാല്‍ പിന്നീട് അത് സെപ്തംബര്‍ 25 ആക്കി. അതോടെ 46 കമ്പനികളില്‍ നിന്നായി ലഭിച്ച 343 അപേക്ഷകള്‍ തള്ളിപ്പോയി. യോഗ്യരായവര്‍ക്കും എന്‍ട്രി ഫീ അടക്കാന്‍ പോലും സമയം ലഭിച്ചില്ല. 2001ലെ നിരക്കിലായിരുന്നു 2008ലെ ലേലം.
എന്നാല്‍ 13 കമ്പനികള്‍ എന്‍ട്രിഫീ ഡിഡി ആയി മുന്‍കൂട്ടി എടുത്തുവെച്ചിരുന്നുവെന്നത് അഴിമതിയിലേക്ക് വിരല്‍ചൂണ്ടി. 122 ലൈസന്‍സിലെ 88 എണ്ണവും മാര്‍ഗരേഖകളും പാലിച്ചായിരുന്നില്ല നല്‍കിയത്. നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിന് ധനമന്ത്രാലയം കത്തയച്ചു.
അതേസമയം, ലൈസന്‍സ് നേടിയ സ്വാന്‍ ടെലികോം, യൂണിടെക്, ടാറ്റാ ടെലിസര്‍വീസസ് എന്നിവര്‍ സ്വന്തം ഓഹരികള്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് വിദേശകമ്പനികളായ എറ്റിസലാറ്റ്, ടെലിനോര്‍,ഡോക്കോമോ എന്നിവര്‍ക്ക് വിറ്റു.
ഇതോടെ സര്‍ക്കാര്‍ ഇതര സംഘടനയായ ടെലികോം വാച്ച്‌ഡോഗ് കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
2009 ജൂലൈ 1 ന് സ്‌പെക്ട്രം ലൈസന്‍സിനുളള അപേക്ഷ ലഭിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 25ലേക്കു മാറ്റിയത് ക്രമക്കേടാണെന്നു ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായി. ശേഷം 2009 ഒക്ടോബര്‍ 21 നി ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചില കമ്പനികള്‍ക്കുമെതിരെ സി.ബി.ഐ കേസെടുത്തു. പിറ്റേന്നു തന്നെ ഡല്‍ഹിയിലെ ടെലികോം വകുപ്പിന്റെ പ്രധാന ഓഫിസില്‍ സി.ബി.ഐ റെയ്ഡ്.
ലേലത്തിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തി. സി.ബി.ഐക്ക് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. അതിനിടെ അന്വേഷണം വൈകുന്നതില്‍ സി.ബി.ഐയെ സുപ്രിംകോടതി വിമര്‍ശിച്ചു.
2010 മെയില്‍ 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് എ.രാജയും നീരാ റാഡിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 2010 ഓഗസ്റ്റില്‍ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി രാജയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിന് നോട്ടിസയച്ചു. പിന്നാലെ രാജയെ പ്രോസ്‌ക്യൂട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സാമി സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി ഹൈക്കോടതി നിരസിച്ചു.
2 ജി ഇടപാടില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ അറിയിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സി.ബി.ഐയ്ക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം.
2010 നവംബര്‍ 14ന് എ രാജ ടെലികോം മന്ത്രി സ്ഥാനം രാജിവെച്ചു. 2011 ഫെബ്രുവരിയില്‍ എ രാജയും ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുഹയും അറസ്റ്റില്‍. 2011 ഏപ്രില്‍ 2ന് സി.ബി.ഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു.
2011 ഏപ്രില്‍ 25 ന് അഞ്ചുപേരെ കൂടി പ്രതിചേര്‍ത്ത് സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. മെയില്‍ കനിമൊഴിയും അറസ്റ്റില്‍.2011 ഡിസംബറില്‍ കൂടുതല്‍ കോര്‍പ്പറേറ്റുകളെ പ്രതിചേര്‍ത്ത് സി. ബി.ഐ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. നവംബറില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ കേസുകളുടെ വിചാരണ ആരംഭിച്ചു. ആറ് മാസത്തെ ജയില്‍ വാസത്തിനുശേഷം കനിമൊഴിക്ക് ജാമ്യം ലഭിച്ചു.
2012 ഫെബ്രുവരി 2ന് 122 ലൈസന്‍സുകളും സുപ്രിംകോടതി റദ്ദാക്കി. കേസില്‍ പി.ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പ്രത്യേക കോടതി തളളി. 15 മാസത്തെ ജയില്‍ വാസത്തിന് ശേഷം രാജയും ജാമ്യത്തിലിറങ്ങി. 2012 മെയ് 15 ന് എ രാജയ്ക്ക് പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന ആവശ്യം ആദ്യം നിഷേധിച്ച സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങി. 2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ മേശപ്പുറത്തുവച്ചു. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. 2015 ജൂണ്‍ 01 ന് 2ജി സ്‌പെക്ട്രം അഴിമതിയിലൂടെ കലൈഞ്ജര്‍ ടിവിക്ക് 200 കോടി ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2017 ഏപ്രില്‍ 19 ന് 2017 ഏപ്രില്‍ 19 2ജി സ്‌പെക്ട്രം കേസുകളില്‍ അന്തിമവാദം പൂര്‍ത്തിയായി. 2017 ഡിസംബര്‍ 21 ന് കോടതി കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി.
കേസില്‍ പതിനാല് വ്യക്തികളും മൂന്ന് കമ്പനികളുമാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
1. മുന്‍ ടെലികോംമന്ത്രി എ.രാജ
2. എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ.ചന്ദോലിയ
3. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറ
4. റിലയന്‍സ് എഡിഎജി എംഡി ഗൗതം ദോഷി
5. R-ADAG സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍
6. R-ADAG ഗ്രൂപ്പ് പ്രസിഡന്റ് സുരേന്ദ്ര പിപാറ
7. സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ
8. സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ വിനോദ് ഗോയങ്ക
9. യൂണിടെക് എംഡി സഞ്ജയ് ചന്ദ്ര
10. റിലയന്‍സ് ടെലികോം ലിമിറ്റഡ്
11. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്
12. യൂണിടെക് വയര്‍ലെസ് (TN) ലിമിറ്റഡ്
13. കലൈഞ്ജര്‍ ടിവി ഡയറക്ടറായിരുന്ന കനിമൊഴി എംപി
14. കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാര്‍
15. സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വയുടെ അര്‍ധസഹോദരന്‍ ആസിഫ് ബല്‍വ
16. കുസെഗാവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍
17. സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കരീം മൊറാനി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."