HOME
DETAILS
MAL
സസ്പെന്ഷന്; ജേക്കബ് തോമസ് നിയമ നടപടികളിലേക്കെന്ന് സൂചന
backup
December 21 2017 | 08:12 AM
തിരുവനന്തപുരം: സര്‍വിസില്‍ നിന്ന് സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതായാണ് വിവരം. നിയമമനുസരിച്ച് പരമാവധി ആറുമാസം വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സര്‍ക്കാരിനാകും. നിയമ വിരുദ്ധമായാണ് സസ്പെന്‍ഷനെന്ന നിലപാടിലാണ് ജേക്കബ് തോമസ്. തന്റെ വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടും. 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് രണ്ട് വര്‍ഷവും അഞ്ച് മാസവും കൂടി ഇനി സര്‍വിസ് ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."