കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: ചെന്നിത്തല
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഞ്ചുമാസമായി പെന്ഷന് മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍കാരില്‍ ഏറെപ്പേരും വയോവൃദ്ധരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമാണ്. മറ്റു വരുമാനമില്ലാതെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപരോധം നടത്താന്‍ വന്ന പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണ്. ഇതൊരു മാനുഷിക പ്രശ്നമായി എടുത്ത് സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് നല്കാന് പറ്റില്ല എന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. അവര്‍ക്ക് നല്കി വരുന്ന പെന്ഷന് നല്‍കുക തന്നെ വേണമെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."