HOME
DETAILS

ഉറങ്ങിയാല്‍ ഉണരാം!

  
backup
December 21 2017 | 09:12 AM

sleep-well-to-wake-up-the-body

മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയില്‍ ഇന്ന് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന ഒന്നാണ് ഉറക്കം. മാറുന്ന ജീവിതചര്യയില്‍ ജോലിഭാരം മനുഷ്യര്‍ക്ക് ആവശ്യമായ ഉറക്കം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ദിവസവും അഞ്ച് മണിക്കൂറിന് താഴെ മാത്രം ഉറങ്ങുന്നവരാണ് കൂടുതല്‍.

എന്നാല്‍ മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഉറക്കക്കുറവ് രൂക്ഷമാകുമ്പോള്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ശരീരത്തിന്റെ തുലനാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണമാണെന്നാണ് വിദഗ്ധരുടെ ഭാഷ്യം. പേശികളുടെ വളര്‍ച്ചയും, കലകള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കൃത്യമായ ഉറക്കത്തിലൂടെയെ സാധ്യമാകൂ.

ഉറക്കക്കുറവ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും വൈറസ് ബാക്ടീരിയകള്‍ എന്നിവ ശരീരത്തില്‍ പെട്ടെന്ന് ആക്രമിക്കുന്നതിനും കാരണമാകുന്നു. ഉറക്കമില്ലായ്മ രക്തസമ്മര്‍ദത്തിനും കാരണമാകുന്നുണ്ട്. സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിച്ച് നിര്‍ത്തി നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉറക്കത്തിനാണ് പ്രധാന പങ്കുള്ളത്.

ഇറക്കത്തിന്റെ പ്രശ്‌നങ്ങള്‍ നിസ്സാരവല്‍ക്കരിക്കേണ്ടതില്ല. ഉറക്കം സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുല്‍പാദനശേഷിയെ വരെ മോശമായി ബാധിക്കുന്നുണ്ട്. ഈയിടെ ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനമനുസരിച്ച് ഉറക്കം ലഭിക്കാത്ത പുരുഷന്മാര്‍ക്ക് മറ്റു പുരുഷന്മാരേക്കാള്‍ പ്രത്യുല്‍പാദന ശേഷി കുറഞ്ഞുവരുന്നതായി കാണുന്നു. ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് അമിതഭാരം വരുവാനും സാധ്യത കല്‍പ്പിക്കുന്നു.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു, കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് പോലെ കൃത്യ സയത്ത് ഉറങ്ങുന്നത് ആരോഗ്യത്തിന് ആവശ്യമാണ്. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെങ്കില്‍ പോലും സമയം തെറ്റിയുള്ള ഉറക്കം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഉറക്കമില്ലായ്മ ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു, ചര്‍മ്മത്തിനു തിളക്കമില്ലായ്മ, പ്രായമാകല്‍ എന്നിവ ഉറക്കക്കുറവ് മൂലവും ഉണ്ടാകും. ആരോഗ്യത്തോടെ ജീവിക്കാന്‍ സുഖമായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago