ബിഹാറിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു മരണം, ഒന്‍പത് പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു നാലു മരണം. ഒന്‍പതുപേര്‍ക്കു പരുക്കേറ്റു. പട്നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചിലെ സസ്മുസ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
ബോയിലറിനു സമീപം ജോലിചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഛിന്നഭിന്നമായിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറോളം പേര് ജോലിയിലുണ്ടായിരുന്നെന്നാണു വിവരം.
ഉത്തര്‍പ്രദേശില്‍നിന്നുള്ള മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുചായത്ത് കോട്ടില്‍നിന്നുള്ള അര്ജുന് കുഷ്വഹ, ബാനി ഖജുരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന് എന്നിവരെയാണു തിരിച്ചറിഞ്ഞത്. ഇവിടെ ഇനിയും ആള്ക്കാര് കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയിക്കുന്നു.
പരുക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മൂന്നുപേരെ വിദഗ്ധ ചികില്‍സയ്ക്കായി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പൊലിസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബോയിലര്‍ അമിതമായി ചൂടായതാണു സ്ഫോടനത്തിനു കാരണമായി സംശയിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."