HOME
DETAILS
MAL
291 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയക്കും
backup
December 21 2017 | 11:12 AM
ഇസ്‌ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റത്തിന് ജയിലില്‍ കഴിയുന്ന 291 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാകിസ്താന്‍. രണ്ടു ഘട്ടമായി വാഗാ അതിര്‍ത്തിവഴിയാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 29, ജനുവരി 8 എന്നീ തിയ്യതികളിലാണ് ഇവരെ മോചിപ്പിക്കുക.
ഇതിനു മുന്‍പ് ഒക്ടോബര്‍ 27 ന് 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു.
ഡിസംബര്‍ ആദ്യം പുറത്തുവിട്ട കണക്കുപ്രകാരം 500 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താനിലെ ജയിലില്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."