എന്‍ജിനീയറിങ് പ്രവേശനം: കുറഞ്ഞ മാര്‍ക്ക് 20 ആക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കുറഞ്ഞ മാര്‍ക്ക് 10 എന്നുള്ളത് 20 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശം. പ്രവേശന പരീക്ഷയില്‍ ഇതുവരെ 10 മാര്‍ക്ക് ലഭിക്കുന്നവരെയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്‍ജിനീയറിങ് പഠനത്തിന്റെ നിലവാര തകര്‍ച്ചയ്ക്ക് ഇത് ഇടയാക്കുന്നുവെന്ന അഭിപ്രായത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന എന്‍ജിനിയറിങ് പ്രോസ്പെക്ടസ് പരിഷ്കരണ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
എത്ര കുട്ടികളെ റാങ്ക് പട്ടികയില്‍ ഉള്പ്പെടുത്തണമെന്നതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന മാര്‍ക്ക് 20 ആയി നിജപ്പെടുത്തി ഇതില്‍ നിന്ന് വര്‍ധനവ് നടത്തി റാങ്ക് പട്ടിക തയാറാക്കണമെന്ന നിര്‍ദേശം സാങ്കേതിക സര്‍വകലാശാല പ്രതിനിധിയാണ് മുന്നോട്ടുവച്ചത്. എന്‍ജിനീയറിങ് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ക്ലാസ് തുടങ്ങുന്നതിനു മുന്‍പേ മറ്റ് ഉയര്‍ന്ന കോഴ്സുകളില്‍ ചേരുന്നതിനായി ടി.സി വാങ്ങിയാല്‍ അവര്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നപ്പോള്‍ നല്കിയ ഫീസില്‍ പ്രവേശന ഫീസ് ഒഴികെ ബാക്കി പണം തിരികെ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. സ്പോട്ട് അലോട്ട്മെന്റ് എന്‍ട്രന്‍സ് കമ്മിഷണറേറ്റ് നേരിട്ട് നടത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇത്തരത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങള്‍ സമാഹരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."