കൃഷിയെ തൊട്ടറിഞ്ഞ് വിദ്യാര്‍ഥികള്‍
എരുമപ്പെട്ടി: കാര്‍ഷിക വിളകള്‍ തൊട്ടറിയാന്‍ കഴിഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. എരുമപ്പെട്ടി എ.ഇ.എസ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കാര്‍ഷക ദിനത്തോടനുബന്ധിച്ച് കൃഷിയേയും കാര്‍ഷിക വ്യത്തിയേയും കുറിച്ച് മനസിലാക്കാന്‍ കര്‍ഷകനായ കടങ്ങോട് പത്മാനഭന്റെ തോട്ടത്തിലെത്തിയത്.
ജൈവപച്ചക്കറികള്‍,തെങ്ങ്,കവുങ്ങ്,കുരുമുളക്,മാവ്,പ്ലാവ്,മത്സ്യക്യഷി,കോഴിവളര്‍ത്തല്‍,പശു പരിപാലനം,അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ബയോഗ്യാസ്,ജന്‍മ നക്ഷത്ര നാളുകളുടെ പേരിലുള്ള വിവിധ ഇനം ഔഷധ ചെടികള്‍ എന്നിവ നേരില്‍ കാണുകയും അവയുടെ കൃഷിരീതികള്‍ കര്‍ഷകന്‍ പത്മാന്‍ഭവന്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അത് പുതിയ ഒരു അറിവായി മാറി.
സ്വന്തം തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത തണ്ണിമത്തന്‍ ഉപയോഗിച്ച് നിര്‍മിച്ച മധുര പാനിയം നല്‍കിയാണ് പത്മനാഭനും കുടുംബവും കുട്ടികളെ സ്വീകരിച്ചത്. കേരള വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മ പ്ലസ് എന്ന കാര്‍ഷിക വിളകളുടെ പ്രദര്‍ശന തോട്ടത്തിന്റെ ഉടമ കൂടിയായ പത്മാനാഭന്‍ വിവിധ ഇനം ക്യഷികളെ കുറിച്ചുള്ള അറിവുകള്‍ കുട്ടികളുമായി പങ്കുവെച്ചു.
മലയാളികളില്‍ നിന്നും അകന്ന് പോയ കാര്‍ഷിക സംസ്‌കാരത്തിന്റെ നിറമുള്ള ഓര്‍മ്മകള്‍ മനസിലേറ്റിയാണ് വിദ്യാര്‍ഥികള്‍ പത്മാനഭന്റെ ക്യഷിത്തോട്ടത്തില്‍ നിന്നും മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."