HOME
DETAILS

ഒരു 'ഓഖി' ദുരന്തകഥ

  
backup
December 21 2017 | 22:12 PM

okhi-destroy-story-spm-today-articles

മന്ത്രിക്കൊട്ടാരങ്ങളുടെ മൂക്കിനു താഴെ 'ഓഖി' സംഹാരതാണ്ഡവമാടിയിട്ടും മന്ത്രിപ്രമാണിമാരും ഉപദേശികളും ഉറക്കത്തിലായിരുന്നു. കടല്‍ത്തീരങ്ങള്‍ ദുരന്തഭൂമിയായതും കടല്‍ത്തിരകള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്നതും തല്‍സമയം ചാനലുകള്‍ സംപ്രേക്ഷിച്ചപ്പോഴാണു മന്ത്രിക്കൊട്ടാരത്തില്‍ ഇന്‍ഫര്‍മേഷന്‍ കിട്ടിയത്.
മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള 'സാധ്യത'കളെ നിരന്തരം പന്താടുന്ന കാലാവസ്ഥാ നിരീക്ഷണക്കാരും ദുരന്തനിവാരണക്കാരും കൊട്ടാരമുറ്റത്തെത്തി ഇരട്ടച്ചങ്കനെ പള്ളിയുണര്‍ത്തി 'കാര്യം' ബോധിപ്പിച്ചപ്പോഴേയ്ക്കും 'ഓഖി' ലക്ഷദ്വീപ് ലക്ഷ്യമാക്കി പാഞ്ഞുകഴിഞ്ഞിരുന്നു.
മന്ത്രിമുഖ്യന് സംഗതിയുടെ കിടപ്പുവശം ആദ്യം പിടികിട്ടിയിരുന്നില്ല. ഏറെക്കുറെ പിടികിട്ടിവന്നപ്പോള്‍ ആസ്ഥാനവിദ്വാന്മാരുടെ 'ഉപദേശം' ലഭിക്കാത്തതിനാല്‍ ഒന്നിനും കഴിഞ്ഞില്ല. ഏരിയാ കമ്മിറ്റി വഴി ലോക്കലിലൂടെ ജില്ലാമാര്‍ഗം സംസ്ഥാനചുരം കടന്നു സംഗതിയുടെ ഗൗരവം പൂര്‍ണമായി ബോധ്യം വന്നപ്പോള്‍ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു.
നേരം വൈകിയെങ്കിലും പിന്നെ അമാന്തിച്ചില്ല. കടപ്പുറത്തിനു യോജിച്ചയാള്‍ കുട്ടിയമ്മ മന്ത്രിയാണെന്ന വിശ്വാസത്തില്‍ കടകംപള്ളിക്കാരനെ കൂട്ടിനുവിട്ട് അങ്ങോട്ടയച്ചു. ഉറ്റവരെയും ഉടയവരെയും കാത്തു കടല്‍ത്തീരത്ത് അലമുറയിട്ടു കരയുന്നവരെ കാണാനെത്തവേ രോഷത്താല്‍ തീരദേശവാസികള്‍ കുട്ടിയമ്മ മന്ത്രിയെയും കടകംപള്ളിയെയും നിലംതൊടീച്ചില്ല.
ഇതു കള്ളക്കരച്ചിലാണെന്നും കടപ്പുറത്തെ സ്ത്രീകളുടെ സ്ഥിരം സ്വഭാവമാണെന്നും വല്ല ചില്ലറയും തടയുമെന്നു കരുതിയുള്ള പ്രകടനമാണെന്നും ചാനല്‍പ്പെട്ടിയില്‍ കയറി പുലഭ്യം പറഞ്ഞിട്ടേ കുട്ടിയമ്മ മന്ത്രി അന്ന് ഉറങ്ങിയുള്ളൂ.
ദുരന്തങ്ങള്‍ വരുന്നൊരു വഴി നോക്കണേ...
മഴയും ചുഴലിക്കാറ്റും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയതിനും മേലെയാണു തുടര്‍ന്ന് ഇരട്ടച്ചങ്കനേറ്റ 'ദുരന്തം'. കടക്ക് പുറത്ത്, മാറിനില്‍ക്കൂ... എന്നീ വാക്കുകളുടെ അര്‍ഥം ഇപ്പോഴാണു പുള്ളിക്കാരനു മനസ്സിലായത്.
കടന്നുപോകൂവെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതും അടുത്ത വണ്ടിയില്‍ക്കയറി കടന്നുകളയുമെന്ന് ആരും കരുതിയില്ല. ഇരട്ടച്ചങ്കുകൊണ്ടു ഒരു കാര്യവുമില്ലെന്നും ഒറ്റച്ചങ്കാണു നല്ലതെന്നും എത്ര മനോഹരമായാണു തീരവാസികള്‍ പഠിപ്പിച്ചത്. സംഭവിച്ചതൊന്നും ജാള്യതയായി കരുതേണ്ട. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു കരുതിയാല്‍ മതി.
നാവില്‍ സദാ വികടസരസ്വതിയുമായി കഴിയുന്ന ഡബിള്‍ എം മണി ആളൊരു പഞ്ചപാവമാണ്. ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും! വണ്‍ ടൂ ത്രീയായി പറഞ്ഞാല്‍...സഗുണന്‍, സുശീലന്‍, സുസ്‌മേരന്‍...
ഉള്ളതു വെട്ടിത്തുറന്നു പറയുന്നതാണ് ഇടുക്കി 'ഗോള്‍ഡി'ന്റെ മുടിഞ്ഞ ശൈലി. നീട്ടിയും കുറുക്കിയും പിന്നെയും നീട്ടിയും മൂക്കുചീറ്റിയും കഥകളി മുദ്ര കാണിച്ചും മണിമണിയായി പറയുന്ന ശൈലീവൈഭവം മണിലൈനില്‍ ചിന്തിക്കുന്നവര്‍ക്കെല്ലാം പെരുത്തിഷ്ടമാണ്. മോദിജിക്കും കൊടുത്തിരുന്നു നേരത്തെ ഒരു തട്ട്. സംഗതി ജനിതകമായതിനാല്‍ ചിലര്‍ കേസ് കൊടുത്തു. കാടും മേടും നശിച്ചാലും വേണ്ടീല്ല അതിരപ്പിള്ളി വേണമെന്നു കൂടെക്കൂടെ ശാഠ്യം പിടിക്കും. ഫെയ്‌സും ന്യൂട്രലും അറിയാത്തതിനാല്‍ വൈദ്യുതി ഭരണം ജോറാണ്..!
മണിയാശാന്‍ ഒരു തികഞ്ഞ പിണറായി ഭക്തനാണ്. പിണറായിയല്ലാതെ ആരും തനിക്കു മന്ത്രിപദവി നല്‍കില്ലെന്നു വിശ്വാസമുള്ള ആശാന്‍ പിണറായി എന്തു പറഞ്ഞാലും പിന്തുണച്ചു പറയും. അതാണു നേരത്തെ ജിഷ്ണു വിഷയത്തിലും മറ്റും ഏറാന്‍മൂളിയത്. ഇത്രയും കാലം പാര്‍ട്ടിക്കുവേണ്ടി തെറിപറഞ്ഞും മസിലുകാട്ടിയും നടന്നതാണ്. പിണറായിയേമാന്റെ ദുര്യോധന സ്‌നേഹത്താല്‍ കല്‍പ്പിച്ചു കിട്ടിയതാണു മന്ത്രിസ്ഥാനം. സി.പി.ഐക്കും ബി.ജെ.പിക്കും തരാതരത്തില്‍ കൊട്ടുകൊടുക്കുന്നതും മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ പുലഭ്യം പറഞ്ഞോടിക്കുന്നതുമാണ് ഇപ്പോഴത്തെ പണി. ഉറക്കമൊഴിഞ്ഞിരുന്നു പഠിച്ച് ഐ.എ.എസും ഐ.പി.എസും നേടി ഇടുക്കിയില്‍ എത്തുന്നവരൊക്കെ ആശാനു മണ്ടന്മാരാണ്. സഖാക്കള്‍ കൈയേറിയ ഭൂമിയൊഴികെ മറ്റെന്തും ഒഴിപ്പിച്ചോയെന്നാണു മണികിലുക്കം.
കുറിഞ്ഞി പൂത്തുകിടന്നാലും മണിയാശാനു 'പുല്ലാ'ണ്.!! മന്ത്രിയാണെന്ന തോന്നലില്ലാത്ത ഒരേയൊരു മന്ത്രിയാണു മണിയാശാന്‍..!!
വാലറ്റം: ഓര്‍ക്കാപ്പുറത്തു കേന്ദ്രമന്ത്രിയായ കണ്ണന്താനം ആ ഹാങ്ങോവറില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല. നാവെടുത്താല്‍ അബദ്ധം പിണയുന്നതു പോകട്ടെ ഒരേസമയം പിണറായി ഭക്തിയും ബി.ജെ.പി കൂറും നിലനിര്‍ത്തുന്നതാണു കണ്ണന്താനം സ്‌റ്റൈല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  12 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  12 days ago