അമിതാഭ് ബച്ചന് 112 കോടിയുടെ ബിറ്റ് കോയിന് നിക്ഷേപമെന്ന് റിപ്പോര്‍ട്ട്
മുംബൈ:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിഗൂഡതകളോടെ ക്രയവിക്രയം നടത്തുന്ന ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് നിക്ഷേപമുള്ളവരുടെ പട്ടികയില്‍ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും.
ഇരുവര്‍ക്കും കോടികളുടെ നിക്ഷേപമുണ്ടെന്നാണ് വിവരം, രണ്ടര വര്‍ഷം മുന്‍പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിന്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 112 കോടി ആയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ലാണ് ബച്ചന്റെ കുടുംബം സിംഗപൂര്‍ കമ്പനിയായ മെറീഡിയന് ടെക്കില്‍ ബിറ്റ്കോയിന് നിക്ഷേപം നടത്തിയത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോമുമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
അതേസമയം ഈ കമ്പനിയെ കഴിഞ്ഞ ആഴ്ച ലോങ് ഫിന് കോര്പ്പറേഷന് എറ്റെടുത്തതോടെ ബച്ചനും കുടുംബത്തിനും 2,50,000 ഷെയറുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ലോങ് ഫിനിന്റെ ഷെയറിന് സ്റ്റോക് എക്സ്ചേഞ്ചില്‍ 70 ഡോളറായി മൂല്യം ഉയര്‍ന്നു. ഇതോടെയാണ് ബച്ചന്റെ നിക്ഷേപമായ 1.6 കോടിയുടെ മൂല്യം 112 കോടിയിലേക്ക് കുതിച്ചുയര്‍ന്നതെന്നും പറയപ്പെടുന്നു.
ബിറ്റ്കോയിന് മൂല്യത്തില്‍ അടുത്തിടെ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."