മോദിക്കെതിരേ വിദ്യാര്‍ഥി പ്രതിഷേധം: ശാസ്ത്രകോണ്‍ഗ്രസ് മാറ്റിവച്ചു
ഹൈദരാബാദ്: വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയില്‍ നടക്കാനിരുന്ന 105ാമത് ശാസ്ത്ര കോണ്‍ഗ്രസ് മാറ്റി.
പുതുക്കിയ തീയതിപോലും പ്രഖ്യാപിക്കാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ 100 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് രു പ്രധാനമന്ത്രിക്ക് ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നത്. ജനുവരി 3 മുതല്‍ 7 വരെയായിരുന്നു ശാസ്ത്ര കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി വിദ്യാര്‍ഥികള്‍ അലങ്കോലമാക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് മാറ്റിയത്.
ഇന്ത്യയിലെ ശാത്രജ്ഞന്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പരിപാടിയാണ്. ദലിത് വിഭാഗങ്ങളോട് സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക നിലപാടാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണമാകുന്നത്. മോദിക്കും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനുമെതിരേ വ്യാപകമായ പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു.
ഇത്തരത്തിരൊരു സംഭവം ഇതിന് മുന്‍പുണ്ടായിട്ടില്ലെന്ന് ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഗംഗാധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."