HOME
DETAILS
MAL
ഭീകരതക്കെതിരേ പാകിസ്താന് നിലപാട് വ്യക്തമാക്കണമെന്ന് ഇന്ത്യ
backup
December 21 2017 | 22:12 PM
ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെങ്കില്‍ ഭീകരതക്കെതിരേ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ പാകിസ്താന് തയാറാകണമെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍.
ഇന്ത്യയുമായി യുദ്ധമല്ല ചര്‍ച്ചയാണ് വേണ്ടതെന്ന പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്്വയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഭീകരത ഇല്ലാതാക്കാനാണ്. ഇക്കാര്യം പാകിസ്താന് അറിയാമെന്നും വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."