അവധിപോലും റദ്ദാക്കി ഏഴുവര്‍ഷം നീണ്ട വിചാരണയെന്ന് ജഡ്ജ്
ന്യൂഡല്‍ഹി: ഏഴുവര്‍ഷം നീണ്ടുനിന്ന കേസിനൊടുവില്‍ വിധി പറഞ്ഞ സ്പെഷല്‍ കോടതി ജഡ്ജ് ഒ.പി സെയ്നി വ്യക്തമാക്കിയത് കോടതി അവധിപോലുമില്ലാതെയാണ് നടപടികള്‍ തുടര്‍ന്നതെന്നാണ്.
തെളിവുകള്‍ ലഭിക്കാനായി അവധി ദിനങ്ങള്‍പോലും പ്രവൃത്തി ദിനമാക്കിയായിരുന്നു കോടതി പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം 2ജി സ്പെക്ട്രം കേസിന്റെ വിധി ന്യായത്തില്‍ വ്യക്തമാക്കുന്നു.
എല്ലാ ആരോപണങ്ങളും വ്യാജമായിരുന്നു. കാരണം ഊഹാപോഹങ്ങളും അപവാദങ്ങളും അപവാദ പ്രചാരണങ്ങളുമായിരുന്നുവെന്ന് ജഡ്ജ് വിധിന്യായത്തില്‍ പറഞ്ഞു.
കോടതിയുടെ വേനല്‍ക്കാല അവധിപോലും റദ്ദാക്കി തുറന്ന കോടതിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് വിചാരണ നടത്തിയതെന്ന് 1,552 പേജ് വരുന്ന വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
രാജ്യം ഉറ്റുനോക്കിയ കേസാണിത്. വാദം കേള്‍ക്കല്‍ സമയങ്ങളില്‍ കോടതി മുറിയില്‍ വലിയതോതില്‍ ആളുകളുണ്ടായത് ഇതിന് തെളിവാണെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."