2ജി അഴിമതിക്കേസിന്റെ നാള്‍വഴികള്‍
2007 സെപ്റ്റംബര്‍ 24: ടെലികോം മന്ത്രാലയം 2ജി സ്‌പെക്ട്രം ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചു
2008 ജനുവരി 10: 122 ടെലികോം ലൈസന്‍സുകള്‍ അനുവദിച്ചു
2010 നവംബര്‍ 10: ഇടപാടില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തു
2010 നവംബര്‍ 14: ആരോപണത്തെ തുടര്‍ന്ന് ടെലികോം മന്ത്രി സ്ഥാനത്തുനിന്ന് എ. രാജ രാജിവച്ചു
2011 ഫെബ്രുവരി 2: എ. രാജയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
2011 ഏപ്രില്‍ 2: സി.ബി.ഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു
2011 ഏപ്രില്‍ 25: കനിമൊഴി, കലൈഞ്ജര്‍ ടി.വി എം.ഡി അടക്കമുള്ളവര്‍ക്കെതിരായ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
2011 മെയ് 20: കനിമൊഴിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
2011 ഒക്ടോബര്‍ 9: ഡി.എം.കെ നേതാവും മുന്‍ടെലികോം മന്ത്രിയമായ ദയാനിധി മാരന്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ എന്നിവര്‍ക്കെതിരേ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
2011 നവംബര്‍ 3: കനിമൊഴി അടക്കം ഏഴുപേരുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി
2011 നവംബര്‍ 29: ഡല്‍ഹി ഹൈക്കോടതി കനിമൊഴിക്ക് ജാമ്യം അനുവദിച്ചു
2012 ഫെബ്രുവരി2: അനുദിച്ച 122 ടെലികോം ലൈസന്‍സ് സുപ്രിം കോടതി റദ്ദാക്കി
2012 മെയ് 15: സി.ബി.ഐ സ്‌പെഷല്‍ കോടതി രാജക്ക് ജാമ്യം അനുവദിച്ചു
2013 ജനുവരി 8: നീര റാഡിയ പകര്‍ത്തിയ ടേപ്പ് ആദായനികുതി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു
2013 ഫെബ്രുവരി 21: ടേപ്പ് സംബന്ധിച്ച് പരിശോധന നടത്താന്‍ സുപ്രിം കോടതി ആറംഗ സമിതിയെ നിയോഗിച്ചു
2013 സെപ്റ്റംബര്‍ 27: 2ജി ഇടപാടില്‍ മന്‍മോഹന്‍ സിങിനും പി. ചിദംബരത്തിനും പങ്കില്ലെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തി
2014 മെയ് 2: ഡല്‍ഹി കോടതി കനിമൊഴിക്കും രാജക്കുമെതിരേ പണഇടപാടുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചു
2014 ഒക്ടോബര്‍ 31: രാജ, കനിമൊഴി, മാതാവ് ദയാലു അമ്മാള്‍ തുടങ്ങിയവര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി
2015 ഏപ്രില്‍ 15: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ എ. രാജ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ബി.ഐ
2016 ഒക്ടോബര്‍ 6: നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി കനിമൊഴി കോടതിയില്‍ പ്രത്യേക ഹരജി നല്‍കി
2017 ഏപ്രില്‍ 19: പ്രത്യേക കോടതിയില്‍ വിചാരണ അവസാനിച്ചു
2017 ഡിസംബര്‍ 21: 2ജി അഴിമതിയില്‍ കുറ്റക്കാരല്ലെന്ന് കണ്ട് എല്ലാ പ്രതികളെയും സ്‌പെഷല്‍ കോടതി ജഡ്ജ് ഒ.പി സെയ്‌നി വെറുതെ വിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."