HOME
DETAILS
MAL
വാനാക്രൈ ആക്രമണം; ഉത്തരവാദിത്വം നിഷേധിച്ച് ഉത്തരകൊറിയ
backup
December 21 2017 | 23:12 PM
സിയൂള്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ച് ഉത്തരകൊറിയ. മിക്ക രാഷ്ട്രങ്ങളെയും ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തരകൊറിയയാണെന്ന് അമേരിക്കയാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന വാനാക്രൈ ആക്രമണം 150 രാഷ്ട്രങ്ങളിലെ 300,000 കംപ്യൂട്ടറുകളെ ബാധിച്ചിരുന്നു. ഫയലുകളും രേഖകളും തിരിച്ചുകിട്ടാനായി നൂറുകണക്കിന് ഡോളറുകളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആവശ്യപ്പെട്ടത്. സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്ന് നിരവധി തവണ വ്യക്തമാക്കിയതാണെന്ന് അസംബന്ധമായ പ്രചാരണമാണ് രാജ്യത്തിനെതിരേ നടക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."