തിരുന്നാവായയിലെ പക്ഷിസര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
തിരുന്നാവായ: തിരുന്നാവായ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന റീ-എക്കൗ കഴിഞ്ഞ രണ്ടണ്ട് വര്‍ഷമായി നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ബേര്‍ഡ്‌സ് അറ്റ്‌ലസ് നടത്തിയ പക്ഷി സര്‍വേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
നവാമുകുന്ദ ക്ഷേത്രം സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദിന് നല്‍കി പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് കരിങ്ങമഠത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 148 ലധികം ഇനം പക്ഷികള്‍ ഇടം നേടിയ പട്ടികയില്‍ ചെങ്കാലന്‍ പുള്ള്, മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങി അപൂര്‍വപക്ഷികളുടെ സാന്നിധ്യം പക്ഷി സംരക്ഷണ കേന്ദ്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. കേരളത്തിലെ മറ്റു പക്ഷി സങ്കേതങ്ങളെ പോലെ ഒരേസമയം ലഭ്യമാകുന്ന പക്ഷികളുടെ എണ്ണത്തോളം ഇനങ്ങള്‍ തിരുന്നാവായയില്‍ കാണപ്പെടുന്നുണ്ടണ്ട്.
ദക്ഷിണേന്ത്യയിലെ പ്രശസ്ത പക്ഷി നിരീക്ഷണ സംഘത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഈ മേഖലയിലെ പുതിയ കണ്ടെണ്ടത്തലുകളിലേക്ക് വെളിച്ചം വീശുന്നു. ഇത് തിരുന്നാവായയെ ദേശീയ അന്തര്‍ ദേശീയ തലത്തിലും ശ്രദ്ധാകേന്ദ്രമായി മാറി കഴിഞ്ഞു. വനാന്തരങ്ങളിലും മറ്റും കാണപ്പെടുന്ന വിവിധയിനം പക്ഷികളും ദേശാടന പക്ഷികളും ഇവിടെയെത്തുന്നത് തിരുന്നാവായിലെ ജൈവ സമ്പത്ത് ലക്ഷ്യമാക്കിയാണ്. ഇവയും സംരക്ഷിക്കപ്പെടണം. ചൈന, മങ്കോളിയ, സൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെങ്കാലന്‍ പുള്ള് ഇടത്താവളമാക്കി ഉപയോഗിക്കുന്നു. മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങിയവ തിരുന്നാവായയില്‍ സന്ദര്‍ശകരാണ്. കഴിഞ്ഞ ആറ് മാസത്തോളമായി ഡോ. മുഹമ്മദ് സയീര്‍, ഡോ. ആദില്‍ നെഫര്‍, നസ്‌റുദ്ദീന്‍ പുറത്തൂര്‍, ശ്രീനില മഹേഷ്, നജീബ് പുളിക്കല്‍, എം സാദിഖ് തിരുന്നാവായ, ലതിക കതിരൂര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ വൈസ് പ്രസിഡന്റ് ഫസലു പാമ്പലത്ത് അധ്യക്ഷനായി. കാടാമ്പുഴ മൂസ ഗുരുക്കള്‍, ഇ.എം അലി, സതീശന്‍ കളിച്ചാത്ത്, സലീം തോട്ടായി, ഇ.എന്‍.കെ അലി, ചിറക്കല്‍ ഉമ്മര്‍, വി.കെ അബു മൗലവി, പി യാഹുട്ടി, എം.പി.എ ലത്തീഫ്, സതീഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."