വയലില്‍ മുഹമ്മദ് മോന് ഹാജി അന്തരിച്ചു
മുക്കം: സമസ്തയുടേയും മുസ്ലിം ലീഗിന്റേയും നേതാവും മുക്കം മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡന്റുമായ പട്ടോത്ത് വയലില്‍ മുഹമ്മദ് മോന് ഹാജി (72) നിര്യാതനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നു. ബഹുഭാഷാ പണ്ഡിതനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. സമസ്ത നേതാവ് മുക്കം വി. മോയിമോന്‍ ഹാജിയുടെ സഹോദരനാണ്. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗവും ചേന്ദമംഗല്ലൂര്‍ സുന്നിയ്യഃ അറബിക് കോളജ് വൈസ് പ്രസിഡന്റുമായിരുന്നു.
ഖബറടക്കം നാളെ രാവിലെ 10 ന് മുക്കം തണ്ണീന്പൊയിലില് ജുമാ മസ്ജിദില്‍ നടക്കും.
മുക്കത്ത് മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവരോടൊപ്പം പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദവും വെല്ലൂര്‍ ബാഖിയാത്വു സ്വാലിഹാതില്‍ നിന്ന് ബാഖവി ബിരുദവും നേടിയിട്ടുണ്ട്.
റെഡ് ക്രസന്റ് എന്ന പേരിലുള്ള റിലീഫ് സെല്ലിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഇദ്ദേഹം. മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ സ്ഥാപകരിലൊരാളായ ബീരാന്‍കുട്ടി ഹാജിയുടെ മകനാണ്.
ഭാര്യ: കെ.വി. ഇമ്പിച്ചിപ്പാത്തുമ്മ (മാനിപുരം). മക്കള്‍: വി. അബ്ദുമോന്, ഹാജറ, മറിയം, മാമ്പി, അനീസ. മരുമക്കള്‍: എ.എം. റസീന (കൊടിയത്തൂര്‍), അബ്ദുറഹിമാന് പറമ്പാട്ട് (തിരൂര്‍), മുഹമ്മദ് അഷ്റഫ് കറളിക്കാട്ട് (വണ്ടൂര്‍), ഹാരിസ് നീലിക്കണ്ടി (കല്പറ്റ). സഹോദരങ്ങള്‍: പരേതനായ വയലില്‍ മൊയ്തീന്‍കോയ ഹാജി, വി. ഉമ്മര്‍ കോയ ഹാജി (മുക്കം ഓര്‍ഫനേജ് പ്രസിഡന്റ്), വി. അബ്ദുല്ലക്കോയ ഹാജി (സി.ഇ.ഒ മുക്കം ഓര്‍ഫനേജ്), വി.മരക്കാര്‍, വി.കുഞ്ഞാലി ഹാജി (സെക്രട്ടറി മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ ), വി.അസ്സു, റുഖിയ, ഫാത്തിമക്കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."