പുതുവൈപ്പ് പദ്ധതിയ്ക്ക് തടസ്സമില്ല
ചെന്നൈ: കൊച്ചി പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.എന്‍.ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന സമരസമിതിയുടെ ഹരജി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. പദ്ധതിയുമായി മുന്നോട്ടുപോകാം. അപകടഭീഷണി സാധൂകരിക്കുന്ന തെളിവില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. പ്ലാന്റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദമായിരുന്നു ഹരജിക്കാര്‍ ഉന്നയിച്ചത്. സമരസമിതിക്കു വേണ്ടി കെ.യു രാധാകൃഷ്ണന്‍, കെ.എസ് മുരളി എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.
കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനില്‍ക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.
അതേസമയം, ഈ വിധി പ്രതീക്ഷിച്ചതാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് അപ്പീൽ നൽകുമെന്നും ഐ.ഒ.സി പുതുവൈപ്പിനിൽ നിന്ന് പോകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും പുതുവൈപ്പിൻ സമരസമിതി വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."