ഗൂഢാലോചന പരാമര്‍ശം: മോദി മന്‍മോഹനോട് മാപ്പു പറയണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍മോഹന്‍ സിങ്ങിനോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം. രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച് മാപ്പു പറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
ഗുജറാത്തില്‍ വിജയിക്കാനായി മന്‍മോഹന്‍ സിങ്ങിനെതിരെയും ഹാമിദ് അന്‍സാരിക്കെതിരെയും മോദി ഉയര്‍ത്തിയ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇല്ലെങ്കില്‍ ഇന്നും സഭ സ്തംഭിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ലമെന്റിലെ പ്രതിസന്ധിക്കും രാജ്യസഭ സ്തംഭിപ്പിക്കുന്നതിനും ഉത്തരവാദി പ്രധാനമന്ത്രിയും സര്‍ക്കാറും തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ പിടിവാശിയും സര്‍ക്കാറിന്റെ നിലപാടുമാണ് പാര്‍ലമെന്റ് സ്തംഭനത്തിനിടയാക്കുന്നത്. ഈ നില തുടരാനാണ് സര്‍ക്കാറും ആഗ്രഹിക്കുന്നത്. എന്നാല്‍ മാത്രമേ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ചര്‍ച്ച ഉണ്ടാകാതിരിക്കുകയുള്ളൂവെന്നും ശര്‍മ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."