ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര് വഫാത്തായി
കല്‍പ്പറ്റ: വയനാട്ടിലെ സമസ്തയുടെ പ്രമുഖ നേതാവും കണിയാമ്പറ്റ മില്ലുമുക്ക് ശംസുല്‍ ഉലമാ സ്മാരക ജവാഹിറുല്‍ ഉലൂം അറബിക് കോളജിന്റെ സ്ഥാപകനുമായ മലപ്പുറം പെരിന്തല്മണ്ണക്കടുത്ത ആനമങ്ങാട് സ്വദേശി ആനമങ്ങാട് അബൂബക്കര്‍ മുസ്്ലിയാര്‍ (68) വഫാത്തായി. ഇന്ന് രാവിലെ 9.30ഓടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആശുപത്രിയിലെത്തിയത്. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് മില്ലുമുക്ക് കോളജ് പരിസരത്ത്.
മലപ്പുറത്തെ പ്രമുഖ പണ്ഡിത കുടുംബമായ കാഞ്ഞിരുണ്ടില്‍ മൊയ്തീന് മുസ്ലിയാരുടേയും ചോലപ്പറമ്പത്ത് ഫാത്വിമയുടേയും മകനാണ്. അരിപ്ര അബ്ദുല്‍ ഖാദര്‍ മുസ്്ലിയാരുടെ മകള്‍ ഷെരീഫയാണ് ഭാര്യ. മക്കള്‍: സല്‍മത്ത്, ത്വാഹിറ, ഫാത്വിമ, ഖാജാ ഹുസൈന് ഫൈസി. മരുമക്കള്‍: മുഹമ്മദലി അന്‍വരി, ഷൗക്കത്ത് മൗലവി, മൂസ റഹ്മാനി, സൗദ. സഹോദരങ്ങള്‍: കെ.എം മൗലവി, ആനമങ്ങാട് അബ്ദുറഹിമാന് മുസ്ലിയാര്, കെ.എം.എ ഖാദര്‍ മൗലവി, ആമിന.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേയും കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടേയും പ്രധാന ശിഷ്യരില്‍ ഒരാളാണ് ആനമങ്ങാട് അബൂബക്കര്‍ മുസ്്ലിയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."