ജെ.ജെ. ആക്ട്: സ്ഥാപന മേധാവികളുടെ കണ്വന്ഷന് ശനിയാഴ്ച
ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു സമസ്ത സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് സംബന്ധിച്ചും ആക്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സ്ഥാപന മേധാവികളുടെ കണ്വന്ഷന് നാളെ. രാവിലെ 11 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിലാണ് കണ്വന്ഷന് നടക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിക്കും. മുന്‍ അഡീഷണല്‍ അഡ്വ. ജനറല്‍ കെ.എ. ജലീല്‍, അഡ്വ പി.വി. സൈനുദ്ദീന്‍, അഡ്വ.യു.എ. ലത്തീഫ്, അഡ്വ.എം. മുഹമ്മദ്, അഡ്വ. അബൂസിദ്ദീഖ്, അഡ്വ. ഫൈസല്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി തുടങ്ങിയ നിയമജ്ഞരും സംഘടന നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."