സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നോക്കുകുത്തിയായെന്നു ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിട്ടും അതില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചെലവ് ചുരുക്കാനോ ധൂര്‍ത്ത് ഒഴിവാക്കാനോ ഒരു നടപടിയുമില്ല. കടമെടുക്കാവുന്നതിന്റെ പരമാവധിയും നേരത്തെ തന്നെ എടുത്ത് ധൂര്‍ത്തടിച്ചിട്ട് ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്.
നിത്യച്ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ അതിവേഗം കൂപ്പുകുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് പറഞ്ഞ് ധനമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിരിക്കുകയാണ്.
ഇപ്പോള്‍ തന്നെ വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. പുതിയ പണികള്‍ക്കുള്ള കരാറുകളൊന്നും കരാറുകാര്‍ എടുക്കുന്നില്ല. കരാറുകാര്‍ക്ക് 1,400 കോടി രൂപ കുടിശിക നല്‍കാനുണ്ട്. പേരിന് മാത്രമാണ് ട്രഷറികള്‍ ഇപ്പോള്‍ തുറന്ന് വച്ചിരിക്കുന്നത്. ഈ കണക്കിന് പോയാല്‍ ട്രഷറികള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."