ചോദ്യങ്ങളെ ഭയക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല: എം.എ ബേബി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മാധ്യമ നയത്തെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.എം പി.ബി അംഗം എം.എ ബേബി.
ചോദ്യങ്ങളെ ഭയക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ലെന്നും അധികാരികള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ ജിബിന്‍ പി. മൂഴിക്കലിന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'നാവ് അറി(രി)യുമ്പോള്‍ അകത്തോ പുറത്തോ' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ പോലും വാര്‍ത്തകള്‍ തങ്ങള്‍ക്കെതിരേ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാത്തവരായി മാറുകയാണെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം ഭരണകൂടങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം വരുത്തി പെരുമാറ്റചട്ടം രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്.
കോടതികളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനഃപരിശേധിക്കണം. രാഷ്ട്രീയമേഖലയിലും മാധ്യമമേഖലയിലും അധാര്‍മികതയും അപചയവുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നേരെ രാജ്യത്ത് നടക്കുന്ന കടന്നാക്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍പ്പോലും കാള്‍മാക്‌സ് മുന്നോട്ടുവച്ച ആശയപ്രകാശന സ്വാതന്ത്ര്യമില്ല. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടണം. അടിയന്തരാവസ്ഥ കാലത്താണ് ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കുമേല്‍ ഏറ്റവും ശക്തമായ ഭരണകൂട ഇടപെടലുണ്ടായത്. അന്ന് അതിനെ ധീരമായി നേരിട്ടവരും, കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ ചില പത്രങ്ങളുമുണ്ടെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.
സുഹൃദ് സംഘത്തിന്റെ നേതൃത്വത്തില്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പി.വി. ജീജോ, ഇ. ശോഭു, ടി.സുബീഷ്, കെ.പി. സജീവന്‍, പി. വിപുല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."