കരാറുകാരെ തെരഞ്ഞെടുക്കുന്നത് കുറ്റമറ്റതാക്കും: മന്ത്രി സുധാകരന്
കൊച്ചി: കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് മന്ത്രി ജി. സുധാകരന്. പ്രവൃത്തികള്‍ ഏറ്റെടുത്തശേഷം പല കരാറുകാരും പിന്‍വാങ്ങുന്ന സാഹചര്യത്തിലാണിത്. സാമ്പത്തികശേഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികള്‍ മാത്രമേ കരാറുകാര്‍ ഏറ്റെടുക്കാവൂ. വകുപ്പിന്റെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പ്രവൃത്തികള്‍ ആധുനിക രീതിയിലുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നിര്മാണസൗന്ദര്യത്തിലും ശ്രദ്ധ പതിപ്പിക്കണം.
ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ രണ്ട് മേഖലാ ഓഫിസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്ര ഡിസൈന്‍ ഓഫിസിനുപുറമെ എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ചാണ് പുതിയ ഓഫിസുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു വകുപ്പുകളുടെ സ്ഥലം അനുവാദമില്ലാതെ ലേലം ചെയ്യരുത്. തങ്ങളുടെ അധികാരത്തിന്റെ വ്യാപ്തിയും പരിമിതിയും എല്ലാവരും മനസ്സിലാക്കണം. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലം മറ്റാരും കൈവശപ്പെടുത്താതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."