HOME
DETAILS

ആരോഗ്യകേരളം ആതുരകേരളം

  
backup
December 23 2017 | 01:12 AM

health-keralam-spm-today-articles

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ശുചിത്വമേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം അടുത്തകാലത്തായി രോഗങ്ങളുടെ പിടിയിലാണ്. മാറിമാറി വന്നുകൊണ്ടിരിക്കുന്ന സാംക്രമികരോഗങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങളും മാനസികാരോഗ്യപ്രശ്‌നങ്ങളും മലയാളിയുടെ ആരോഗ്യത്തെ നാള്‍ക്കുനാള്‍ വഷളാക്കിക്കൊണ്ടിരിക്കുന്നു. മാരകരോഗങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന മലയാളി സമ്പത്തിന്റെ നല്ലപങ്കും ചെലവഴിക്കുന്നതു ചികിത്സയ്ക്കാണ്.


പനിയില്‍ വിറച്ചുനില്‍ക്കുന്ന മണ്‍സൂണ്‍ കാലമാണ് കുറച്ചുവര്‍ഷമായി കേരളത്തില്‍. ആ ഘട്ടത്തില്‍ ആശുപത്രികളെല്ലാം പനിവാര്‍ഡായി മാറും. നൂറുകണക്കിനാളുകള്‍ പകര്‍ച്ചവ്യാധിമൂലം ഇവിടെ മരിക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36 ഡെങ്കിപ്പനി മരണമാണ്. ഇതില്‍ പതിമൂന്നും തിരുവനന്തപുരത്താണ്. 2016ല്‍ പത്തൊമ്പതും 2015ല്‍ ഇരുപത്തിനാലും 2014ല്‍ പതിമൂന്നും 2013ല്‍ ഇരുപത്തേഴും ഡെങ്കിപ്പനി മരണം സംസ്ഥാനത്തുണ്ടായി. ഇടയ്ക്കിടെ ഡിഫ്തീരിയ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗങ്ങള്‍ക്കെതിരേ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും പുതിയരോഗങ്ങള്‍ തലപൊക്കുന്നതു വന്‍ വെല്ലുവിളിയാണ്.
സാക്ഷരതയും തികഞ്ഞ സാമൂഹികബോധവും ആരോഗ്യരംഗത്ത് ലോകരാജ്യങ്ങളോടു കിടപിടിക്കുന്ന മേഖലയിലേക്കു കേരളത്തെ എത്തിച്ചിരുന്നു. പ്രതിരോധകുത്തിവയ്പ്, ആയുര്‍ദൈര്‍ഘ്യം, കുടുംബാസൂത്രണം, മാതൃശിശുപരിപാലനം, സ്ത്രീപുരുഷാനുപാതം, പ്രജനന നിരക്ക് തുടങ്ങിയകാര്യങ്ങളില്‍ കേരളത്തിന്റെ നേട്ടം ലോകാരോഗ്യസംഘടനവരെ അംഗീകരിച്ചതാണ്. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന് 74 ഉം സ്ത്രീകള്‍ക്ക് 76 ഉം ആണ്. പുരുഷന്‍ 60, സ്ത്രീ 65 എന്നതാണ് രാജ്യത്തെ ശരാശരി കണക്ക്. ശാസ്ത്ര,സാങ്കേതികരംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ഇതു യഥാക്രമം 76,78 എന്ന കണക്കിലാണ്.


കേരളത്തില്‍ ഗ്രാമീണമേഖലയില്‍ ശിശുമരണനിരക്കു കുറഞ്ഞിട്ടുണ്ടെന്നാണു മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ സര്‍വേ റിപ്പോര്‍ട്ട്. 2005-06ല്‍ ഇത് മൂന്നിരട്ടിയായിരുന്നു. എന്നാല്‍, മലയാളിക്കു നീട്ടിക്കിട്ടിയ ആയുര്‍ദൈര്‍ഘ്യം ആതുരതയുടേതാണെന്നാണ് അനുഭവം തെളിയിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ ജീവിതദൈര്‍ഘ്യം നീട്ടിക്കൊടുക്കുന്നതു സാമ്പത്തിക ചൂഷണം ചെയ്യുന്ന ആശുപത്രികളും മരുന്നുകച്ചവടക്കാരും ചേര്‍ന്നുള്ള കൂട്ടായ്മയാണ്.


പകര്‍ച്ചവ്യാധി ഫലപ്രദമായി തടയുന്നതില്‍ മലയാളി തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. വെള്ളത്തിലൂടെ പകരുന്ന കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കൊതുകുജന്യ പകര്‍ച്ചവ്യാധികളായ ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, മന്ത്, ജന്തുജന്യരോഗമായ എച്ച്.വണ്‍ - എന്‍.വണ്‍, വായുജന്യ രോഗമായ ക്ഷയം തുടങ്ങിയവയാണു പ്രധാന വെല്ലുവിളി. ടി.ബിക്കെതിരേ പ്രതിരോധപ്രവര്‍ത്തനം സജീവമാണെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിച്ചില്ല. 2017ലെ ഔദ്യോഗികകണക്കു പ്രകാരം കേരളത്തില്‍ 646 മന്തുരോഗികളും 30,253 എച്ച്.ഐ.വി ബാധിതരും 699 കുഷ്ഠരോഗികളും 15,127 ക്ഷയരോഗികളുമുണ്ട്.


ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ആറിനം പുതിയ രോഗാണുക്കളെ സംസ്ഥാനത്ത് ഈയിടെ കണ്ടെത്തിയത് ഏറെ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. കഌബിസിയല(ശ്വാസകോശ രോഗങ്ങള്‍), അസിനിറ്റോ ബാക്ടര്‍ (ത്വക്, ഉദരരോഗം), സ്‌റ്റെഫലോകോക്കസ് ഓറിയസ് (ത്വക് രോഗം, ശ്വാസകോശ രോഗം), സ്യൂഡോമൊണാസ്(ശ്വാസകോശരോഗങ്ങള്‍), എന്ററോകോക്കസ്(ഉദരരോഗം), ഇ കൊലൈ(മൂത്രാശയരോഗങ്ങള്‍) എന്നീ ബാക്ടീരിയകളെയാണു കണ്ടെത്തിയത്. വിവിധ ആശുപത്രികളിലെ രോഗികളില്‍നിന്നു ശേഖരിച്ച രക്തസാമ്പിളുകള്‍ ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ പരിശോധന നടത്തിയും വിവിധ ലാബുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇത്തരം രോഗാണുക്കളുടെ സാന്നിധ്യം കേരളത്തില്‍ സ്ഥിരീകരിച്ചത്.
അന്തരീക്ഷ മലിനീകരണം, മാലിന്യസംസ്‌കരണത്തില്‍ പുലര്‍ത്തിവരുന്ന അശ്രദ്ധ, ശുദ്ധജലസ്രോതസ്സുകളിലെ മലിനീകരണം, വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍,അമിതമായ മരുന്നുപയോഗം തുടങ്ങിയവ കേരളത്തെ രോഗത്തിന്റെ പിടിയിലേക്കു നയിച്ച പ്രധാനഘടകങ്ങളാണ്. മലിനജലം കുടിച്ചു ലോകത്തു പ്രതിദിനം 1800ല്‍ പരം കുട്ടികള്‍ മരിക്കുന്നതായി ഐക്യരാഷ്ട്രസഭ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇന്ത്യയില്‍ പത്തുകോടിയോളം ജനങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. ക്രമേണ കുടിവെള്ള മലിനീകരണം 35 ശതമാനമായി വര്‍ധിക്കുമെന്നു ഭൂവിനിയോഗ ബോര്‍ഡ് കണ്ടെത്തിയിരുന്നു. കേരളത്തിലെ ജലസ്രോതസ്സുകളില്‍ 26.9 ശതമാനം പൂര്‍ണമായും 46.1 ശതമാനം ഭാഗികമായും മലിനമാണെന്നു സാക്ഷരതാമിഷന്റെ സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. 3906 ജലസ്രോതസ്സുകളെയാണു പഠനവിധേയമാക്കിയത്. അവയുടെ സമീപത്തെ കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെ കണ്ടിട്ടുണ്ട്. കുടിവെള്ളം മലിനമായതോടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ മലയാളിയെ വിട്ടുമാറാതെയായി.
മാലിന്യസംസ്‌കരണത്തില്‍ മലയാളി കാണിക്കുന്ന അലംഭാവത്തിന്റെ തിക്തഫലം അനുഭവിക്കുന്നതു സമൂഹം മൊത്തമാണ്. പൊതുസ്ഥലങ്ങളിലും വീട്ടുപരിസരങ്ങളിലും നടത്തുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യനിക്ഷേപം രോഗാണുക്കള്‍ പടരാനും അപകടകാരികളായ കൊതുകുകള്‍ക്കു മുട്ടയിട്ടു വളരാനുമുള്ള സാഹചര്യമൊരുക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 72,55,000 പേര്‍ കൊതുകുജന്യരോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്.
ഈഡിസ് ഈജിപ്തി, ആന്‍ബോവിക്ടസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, അനോഫിലസ് കൊതുകുകള്‍ പരത്തുന്ന മലമ്പനി, ക്യൂലക്‌സ്, മാന്‍സോണിയ കൊതുകുകള്‍ പരത്തുന്ന മന്ത്, ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന കോളറ, മഞ്ഞപ്പിത്തം, രോഗികളുടെ വിസര്‍ജ്യത്തിലൂടെ പകരുന്ന ടൈഫോയ്ഡ് തുടങ്ങിയവ ഇന്നു മനുഷ്യജീവനു ഭീഷണിയാണ്.


മലയാളി അഭിമുഖീകരിക്കുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണു ജീവിതശൈലീരോഗങ്ങള്‍. മുന്‍കാലങ്ങളില്‍ 70 ശതമാനം മരണങ്ങളും പകര്‍ച്ചവ്യാധി മൂലമായിരുന്നെങ്കില്‍ ഇന്നത് ജീവിതശൈലീരോഗങ്ങളിലേക്കു വഴിമാറി. പ്രമേഹം, ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, കരള്‍സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയാണു പ്രധാനവെല്ലുവിളി.
20നും 50നും ഇടയിലുള്ള മനുഷ്യന്റെ ഏറ്റവും നല്ല ആരോഗ്യഘട്ടത്തിലാണ് ഇവ കാണപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം കേരളത്തിന് ആരോഗ്യകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പകര്‍ച്ചവ്യാധികളുടെ വാഹകരായി മാറുന്ന ഇവരുടെ വൃത്തിഹീനമായ ജീവിതപശ്ചാത്തലം വിവിധരോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്.


സംസ്ഥാനത്ത് കുട്ടികളിലും മുതിര്‍ന്നവരിലും മാനസികാരോഗ്യം കുറഞ്ഞുവരുന്നുണ്ട്. കുട്ടികള്‍ ലഹരിവസ്തുക്കള്‍ക്കും ഇന്റര്‍നെറ്റിനും അടിമപ്പെടുന്നതും അധ്വാനശീലമില്ലാത്തതും അവരുടെ ചിന്താ ശേഷി കുറയ്ക്കുന്നു. പ്രതികൂല ഘടകങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ ഹൃദയാഘാതം, ആത്മഹത്യ എന്നിവ ഇവരില്‍ വര്‍ധിച്ചുവരുന്നു.
ചികിത്സാമേഖലയ്ക്കായി വാര്‍ഷികബജറ്റില്‍ കോടിക്കണക്കിന് രൂപ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ നാടിനെ രോഗത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തുകയോ അവ 'ചികിത്സിച്ചു' ഭേദമാക്കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്ത് എല്ലാ മേഖലയിലും പ്രത്യേകം വകുപ്പുകളും ഓഫീസുകളും ഉദ്യോഗസ്ഥരും നിയമസംവിധാനവുമുണ്ടെങ്കിലും ഇവയെല്ലാം ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന ചോദ്യം നിലനില്‍ക്കുന്നു. ഓരോ വകുപ്പുദ്യോഗസ്ഥന്റെയും നിരുത്തരവാദസമീപനം സമൂഹത്തെ എത്തിച്ചതു രോഗാവസ്ഥയിലേക്കാണ്. സമ്പത്തും ആരോഗ്യവും ഊറ്റിക്കുടിച്ച് മരുന്നുകമ്പനികളും കോര്‍പ്പറേറ്റുകളും തടിച്ചുകൊഴുക്കുന്നു. നാടിന്റെ വികസനം ഡയാലിസിസ് കേന്ദ്രങ്ങളുടെയും പാലിയേറ്റിവ് സെന്ററുകളുടെയും എണ്ണത്തിലേക്കു വഴിമാറുന്ന കാഴ്ച അതിവിദൂരത്തല്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago