ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് തുടക്കമായി
ഹിദായ നഗര്‍(ചെമ്മാട്): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. ആത്മീയ ചൈതന്യം പരന്നൊഴുകിയ അന്തരീക്ഷത്തില്‍ തക്ബീര്‍ ധ്വനികളെ സാക്ഷി നിര്‍ത്തി ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. മൂന്ന് ദിവസങ്ങളിലായി പത്തോളം സെഷനുകളില്‍ ഗഹനവും പഠനാര്‍ഹവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ദാറുല്‍ഹുദായുടെ ദേശീയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സമ്മേളനം ആവിഷ്‌കരിച്ചിട്ടുള്ളത്.
ഇന്നലെ വൈകിട്ട് അഞ്ചിന് ഹിദായ നഗരിയില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മൊറോക്കോ എംബസി കോണ്‍സുലര്‍ ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വാഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക് ജേണല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഡെന്‍മാര്‍ക്കിലെ എസ്.ഡി യൂനിവേഴ്‌സിറ്റി പ്രൊഫ. ഡോ. എം.എച്ച് ഇല്യാസിനു നല്‍കി പ്രകാശനം ചെയ്തു. സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുറബ്ബ് എം.എല്‍.എ, എം.പി അബ്ദുസ്സമദ് സമദാനി, എസ്.കെ.എസ്.എസ്.എസ്.എഫ് ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കമ്പളക്കാട്, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, പി.എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍,എ, ബീമാപള്ളി റശീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, തിരൂരങ്ങാടി നഗര സഭാ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാര്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.എ ചേളാരി നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ വേദി ഒന്നില്‍ നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും. ദാറുല്‍ഹുദാ നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ഇടി മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് ഇബ്രാഹീം സേട്ട്, അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്, പി.ബി സലീം ഐ.എ.എസ് തുടങ്ങിയവര്‍ സംബന്ധിക്കും.
വേദി രണ്ടില്‍ ടീനേജ് കോണ്‍ക്ലേവ് നടക്കും. എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ പഠിക്കുന്ന ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.രണ്ട് സെഷനുകളിലായി നടക്കുന്ന സംഗമം സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ഏഴിന് ഹെറിറ്റേജ് മീറ്റ് നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ മുഖ്യാതിഥിയും സി. എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ അധ്യക്ഷനുമാകും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണി വരെ അലുംനി ഗാതറിങ് നടക്കും. പതിനൊന്ന് മുതല്‍ ഒരു മണി വരെയുള്ള വിഷന്‍ ദാറുല്‍ഹുദാ പരിപാടിയില്‍ ദാറുല്‍ഹുദാ ഭാരവാഹികളും പ്രവാസി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും സംഗമിക്കും.
വൈകിട്ട് നാലിനു ബിരുദദാനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 31 ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തോടെ മൂന്നു ദിവസത്തെ ബിരുദദാന സമ്മേളനത്തിനു സമാപ്തിയാകും. സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജോര്‍ദാന്‍ അംബാസഡര്‍ ഡോ.ഹസന്‍ മഹ്മൂദ് ജവാനിഹി, മൊറോക്കോ അംബാസഡര്‍ ഡോ. മുഹമ്മദ് മാലികി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും.
വിദ്യാഭ്യാസ രംഗത്ത് ആഗോള
മുസ്്‌ലിം ഐക്യവേദികള്‍ രൂപപ്പെടണം:
ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍
ഹിദായനഗര്‍: വിദ്യാഭ്യാസ രംഗത്ത് നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഗവേഷണ സാധ്യകള്‍ക്ക് വഴിയൊരുക്കുന്നതിനും മുസ്്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവേദികള്‍ രൂപപ്പെടുത്തണമെന്ന് മൊറോക്കോ കോണ്‍സുലര്‍ ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍.
ആഗോള മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിം ലോകം മുന്നിട്ടിറങ്ങണമെന്നും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പുതിയകാലത്തെ അരാഷ്ട്രീയ പ്രവണതകള്‍ മൂലം വിദ്യാഭ്യാസ ശാക്തീകരണത്തിന് ശോഷണം സംഭവിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ ദാറുല്‍ഹുദാ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അക്കാദമിക രംഗത്ത് വാഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മൊറോക്കോ ഗവ ണ്‍മെന്റ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."