HOME
DETAILS

പാകിസ്താനില്‍ ഉടക്കി ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

  
backup
December 23 2017 | 01:12 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%86%e0%b4%b1%e0%b4%be

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മോദി വിശദീകരണം നല്‍കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ ശൈത്യകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായ ആറാം ദിവസവും രാജ്യസഭ തടസപ്പെട്ടു.
സഭ സമ്മേളിച്ച ഉടന്‍ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ശൂന്യവേള സുഗമമായി നടത്താന്‍ അനുവദിക്കണമെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി 26വരെ സഭ പിരിഞ്ഞു.
ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഉച്ചവരെ സഭാനടപടികള്‍ നിറുത്തിവയ്ക്കണമെന്ന് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ടുവട്ടം യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം നടക്കവേ രാജ്യസഭാ ടി.വിയുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചത് തൃണമൂല്‍ അംഗം ഡെറിക് ഒബ്രെയിന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യരീതിയുടെ ഭാഗമാണ് പ്രതിഷേധങ്ങളെന്നും അത് കാണിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പിമാരുടെ ശമ്പളവര്‍ധനവാണ് സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയത്.
മാധ്യമവിമര്‍ശനം ഭയന്ന് എം.പിമാരുടെ ശമ്പളം വര്‍ധിപ്പിക്കാതിരുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago