നഴ്‌സുമാരുടെ വേതനവ്യവസ്ഥകള്‍ ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍.
നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്നും ഇതിനായി ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണം നടത്താമെന്നും അദ്ദേഹം അറിയിച്ചു.
ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ശമ്പള വര്‍ധന വേണമെന്നാവശ്യപ്പെട്ട് ഓള്‍ഇന്ത്യ ഗവണ്‍മെന്റ് നഴ്‌സസ് ഫെഡറേഷന്‍ സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ടെന്നും ഇവരുടേത് ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും നദ്ദ അറിയിച്ചു.
കമ്മിഷന്റെ ചില നിര്‍ദേശങ്ങള്‍ പൂര്‍ണമായും ചിലത് ഭാഗികമായും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."