HOME
DETAILS
MAL
മെയ്ക്ക് ഇന്‍ ഇന്ത്യ: 2020ഓടെ 10 കോടി തൊഴിലെന്ന് നീതി ആയോഗ്
backup
December 23 2017 | 01:12 AM
ന്യൂഡല്‍ഹി: 2020 ആകുമ്പോഴേക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ രാജ്യത്ത് 10 കോടി തൊഴില്‍ സൃഷ്ടിക്കാനാകുമെന്ന് നീതി ആയോഗ്. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു നീതി ആയോഗ് ഡയരക്ടര്‍ ജനറല്‍ അനില്‍ ശ്രീവാസ്തവ ഇക്കാര്യം അറിയിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയിലൂടെ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ഓടെ ഇറക്കുമതി ഉല്പന്നങ്ങള് കുറയ്ക്കാനും തദ്ദേശീയ ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. ഇലക്ട്രോണിക് ഉല്പന്നങ്ങള്ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."