വിജേന്ദര്‍ - എര്നെസ്റ്റ് പോരാട്ടം ഇന്ന്
ജയ്പൂര്‍: പ്രൊഫഷണല്‍ ബോക്സിങ് കരിയറിലെ ഇരട്ട കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ് ഇന്നിറങ്ങുന്നു. വേള്‍ഡ് ബോക്സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍, ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡ്ഡ്ല്വെയ്റ്റ് കിരീടങ്ങള്‍ നിലനിര്‍ത്താനായി ഘാന താരം എര്നെസ്റ്റ് അമുസുവുമായാണ് വിജേന്ദര്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. നിലവിലെ ആഫ്രിക്കന്‍ മിഡ്ഡ്ല്വെയ്റ്റ് ചാംപ്യനാണ് അമുസു. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണി മുതലാണ് പോരാട്ടം.
2015ല്‍ പ്രൊഫഷണല്‍ ബോക്സിങ് താരമായി അരങ്ങേറിയ വിജേന്ദര്‍ പരാജയമറിയാതെ തുടര്‍ച്ചയായി ഒന്‍പത് വിജയങ്ങളുമായാണ് പത്താം പോരിന് ഇന്നിറങ്ങുന്നത്.
കഴിഞ്ഞ ഒന്‍പത് പോരില്‍ ഏഴിലും താരം നോക്കൗട്ട് വിജയം സ്വന്തമാക്കിയാണ് മുന്നേറിയത്. സ്വന്തം നാട്ടില്‍ ഇത് നാലാം വട്ടമാണ് വിജേന്ദര്‍ കിരീട പോരിനിറങ്ങുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന മത്സരത്തില്‍ വിജേന്ദര്‍ ചൈനയുടെ സുല്‍പികര്‍ മൈമയ്ത്യാലിയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളിലായി ഇതുവരെ താരം 40 റൗണ്ടുകളാണ് മത്സരിച്ചത്.
ആസ്ത്രേലിയന്‍ താരം കെറി ഹോപിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ 2016ല്‍ ഏഷ്യ പസിഫിക്ക് കിരീടം ആദ്യമായി സ്വന്തമാക്കിയത്. പിന്നാലെ ടന്സാനിയയുടെ ഫ്രാന്‍സിസ് ചെകയെ വീഴ്ത്തി കിരീടം നിലനിര്‍ത്തി. മൈമയ്ത്യാലിയെ പരാജയപ്പെടുത്തി ഏഷ്യ പസിഫിക്ക് കിരീടത്തില്‍ ഹാട്രിക്ക് മുത്തമിട്ട വിജേന്ദര്‍ നടാടെ ഓറിയന്റല്‍ കിരീടവും നേടി. ഇന്നത്തെ പോരാട്ടവും വിജയിച്ച് ഇരട്ട കിരീട നേട്ടം ആവര്‍ത്തിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.
പോരാട്ടത്തിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തതായി വിജേന്ദര്‍ പ്രതികരിച്ചു. കിരീടം നിലനിര്‍ത്തി ഈ വര്‍ഷം വിജയത്തോടെ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."