യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇടപെടുന്നത് റഷ്യ അവസാനിപ്പിക്കണം: ബ്രിട്ടന്
മോസ്കോ: യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇടപെടുന്നത് റഷ്യ അവസാനിപ്പിക്കണമെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി മോറിസ് ജോണ്സണ്. ക്രീമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത നടപടി പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് മോറിസ് ജോണ്സണ് പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ സൈബര്‍ ആക്രമണം നടത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് മോറിസ് ജോണ്‍സന്റെ റഷ്യന്‍ സന്ദര്‍ശനം. ബ്രെക്സിറ്റിലും റഷ്യ ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഉക്രൈന് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ റഷ്യന്‍ ഇടപെടല്‍ തുടരുകയാണെങ്കില്‍ സുതാര്യമായ ബന്ധം റഷ്യയുമായി തുടരാന്‍ സാധ്യമല്ലെന്ന് മോറസ് ജോണ്സണ് സെര്‍ജി ലവ്റോവുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് പ്രസ്താവിച്ചിരുന്നു. ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ലെന്നും തങ്ങളുടെ കാരണത്താലല്ല ഇത്തരത്തിലുള്ള സാഹചര്യത്തില്‍ എത്തിര്ച്ചേര്ന്നതെന്നും സെര്‍ജി ലവ്റോവ് കൂടിക്കാഴ്ച്ചക്കിടെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."