HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി: പദ്ധതി ചുരുക്കി
backup
December 23 2017 | 03:12 AM
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി വെട്ടിചുരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗം 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 10 ശതമാനം വര്‍ദ്ധന മതിയെന്നു തീരുമാനിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം വര്‍ദ്ധനയാണുണ്ടായിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 15 ശതമാനം വര്‍ദ്ധനയായിരുന്നു. ഇതാണ് പത്ത് ശതമാനമായി വെട്ടിച്ചുരുക്കിയത്.
ഈ വര്‍ഷം 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത വര്‍ഷത്തേക്ക് 29,100 കോടി മാത്രമാകും. മന്ത്രിസഭയുടെ കൂടി പരിഗണനയ്ക്ക് എത്തിയ ശേഷമാകും അന്തിമ അംഗികാരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."