HOME
DETAILS
MAL
കുറ്റപത്രം ചോര്‍ന്നതിനെതിരെ ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്
backup
December 23 2017 | 04:12 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസില്‍ പൊലിസിന്റെ വാദം കഴിഞയാഴ്ച്ച പൂര്‍ത്തിയായിരുന്നു. കുറ്റപത്രം ചോര്‍ന്നതില്‍ പൊലിസിന് പങ്കില്ലെന്നും പ്രതിഭാഗമാണ് കുറ്രപത്രം ചോര്‍ത്തിയതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതേസമയം ഫോണ്രേഖകളടക്കമുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും ദിലീപ് ഹരിചന്ദ്രനല്ലെന്നുമാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇതിനെ തടയാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."