അഴിമതിരഹിത ഭരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: അഴിമതി രഹിത സംശുദ്ധ ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാഷ്ട്രത്തിന്റെ എഴുപതാമത് സാതന്ത്ര്യദിന ചടങ്ങില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ധാര്‍മികതയെ വെല്ലുവിളിക്കത്തക്ക വിധത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും സമൂഹത്തെ വല്ലാതെ ഗ്രസിച്ചതായി ആളുകള്‍ ഭയപ്പാടോടെ കാണുകയാണ്. ഇതിനെ അതിജയിക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖ്യ കടമ.
ഭീകരവാദവും വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്ന ഛിദ്രശക്തികളുടെ പ്രവര്‍ത്തനവും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും നമ്മെ അസ്വസസ്ഥമാക്കുന്ന ഒരു ദിനം കൂടിയാണിന്ന്. എല്ലാ വിധ തീവ്രവാദത്തെയും വര്‍ഗീയതയേയും അതിജയിച്ച് മതേതര ഇന്ത്യ എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിക്കുകയാണ് സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് ചെയ്യാനുള്ളതെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി മാനന്തവാടി മക്കിയാടിലെ എ.എസ് നാരായണ പിള്ളയെ മന്ത്രി ആദരിച്ചു. മാനന്തവാടി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എല്‍ ഷൈജു, വയനാട് സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, വയനാട് എ.ആര്‍ ക്യാംപ് ഡ്രമ്മര്‍ എസ്.ഐ (റിട്ട.) കെ.ടി ജോസഫ്, മാനന്തവാടി പൊലിസ് സ്‌റ്റേഷന്‍ എ.എസ്.ഐ എം.കെ റസാഖ്, എ.ആര്‍ ക്യാംപ് ഡ്രൈവര്‍, എച്ച്.സി എന്‍.വി ജോസഫ്, എ.ആര്‍ ക്യാംപ് ഡ്രൈവര്‍, എച്ച്.സി പി.ബി. സുനില്‍ കുമാര്‍, എ.ആര്‍ ക്യാംപ് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മുജീബ് റഹ്മാന്‍ എന്നിവരെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി അണിയിച്ചു. ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തിയെും കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം, കണിയാമ്പറ്റ ജി.എം.ആര്‍.എസിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തം, പടിഞ്ഞാറത്തറ ചൂരക്കൊടി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പരേഡില്‍ പങ്കെടുത്ത 33 പ്ലാറ്റൂണുകള്‍ക്കും പൊലിസ് ബാന്‍ഡിനും സംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ച സംഘങ്ങള്‍ക്കും മന്ത്രി ഉപഹാരം നല്‍കി.
ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്, സബ് കലകടര്‍ ശീറാം സാംബശിവറാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."