HOME
DETAILS
MAL
എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് മേധാവി രാജിവെച്ചു
backup
December 23 2017 | 07:12 AM
ന്യൂഡല്‍ഹി: എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ശശി അറോറ രാജിവച്ചു.
ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ഇകെവൈസി ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അറോറയുടെ രാജി.
എയര്‍ടെല്‍ മൊബൈല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ആധാര്‍ ഉപയോഗിച്ച് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നെന്നും ആ അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി എത്തിയെന്നുമാണ് വിവാദം.
കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്കിയ അദ്ദേഹം എയര്‍ടെലിന് ഒരു മുതല്കൂട്ടായിരുന്നുവെന്ന എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ശശി അറോറ പേയ്മെന്റ്സ് ബാങ്കിന്റെ തലപ്പത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."