HOME
DETAILS
MAL
ജൈവ പച്ചക്കറികൃഷി വിത്തിറക്കല്‍
backup
December 23 2017 | 08:12 AM
പേരാമ്പ്ര: ദാറുന്നജും ഓര്‍ഫനേജ് ജൈവ പച്ചക്കറിക്കൃഷി വിത്തിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, കൃഷി ഓഫിസര്‍ ഷറിന് റിഷാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെണ്ട, വെള്ളരി, മത്തന്‍, പയര്‍, തക്കാളി, കയ്പ, ചീര, പടവലം, കാബേജ്, കോളി ഫ്ളവര്‍ തുടങ്ങിയ ഇനങ്ങളാണ് ഓര്‍ഫനേജ് ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിത്തിറക്കിയത്. പേരാമ്പ്ര കൃഷിഭവന്റെ സഹായത്തോടെയാണ് ജൈവ പച്ചക്കറി കൃഷി.
കഴിഞ്ഞവര്‍ഷം ജൈവ പച്ചക്കറിയില്‍ ജില്ലയില്രണ്ടാം സ്ഥാനം ദാറുന്നു ജൂമിനായിരുന്നു.ചടങ്ങില്‍ വാര്‍ഡ് മെംബര്‍ യൂസുഫ് കരിമ്പിന്‍പൊയില്‍, ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് വി.ടി ഇബ്രാഹിം, മാനേജര്‍ മുഹമ്മദ് പെരുമെയില്, സി. മൊയ്തു, ടി.കെ മൊയ്തു, യു. ഇസ്മഈല്‍, പി.എം അബ് ദുല്ല, മൊയ്തീന് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."