നീലഗിരിയിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഊട്ടി എച്ച്.എ.ഡി.പി മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. നീലഗിരി എസ്.പി മുരളിറംബ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന യുവാവിന്റെ അഭ്യാസ പ്രകടനം ശ്രദ്ധേയമായി. ഊട്ടി കാന്തല്‍ സ്വദേശി പ്രശാന്ത് (24)യുടെ പ്രകടനമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്.
20 കിലോ തൂക്കം വരുന്ന വസ്തു വായയില്‍ കടിച്ചു പിടിക്കുകയും 70 കിലോ ഭാരമുള്ള വസ്തു ചുമലില്‍ ഏറ്റുകയും ചെയ്താണ് ഇയാള്‍ ജനങ്ങളുടെ കൈയടി വാങ്ങിയത്.
ഗൂഡല്ലൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കെ രമ പതാക ഉയര്‍ത്തി. നെല്ലിയാളം നഗരസഭയില്‍ ചെയര്‍മാന്‍ അമൃതലിംഗം പതാക ഉയര്‍ത്തി. ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി.
പന്തല്ലൂര്‍ താലൂക്ക് ഓഫിസില്‍ തഹസില്‍ദാര്‍ ലോകനാഥന്‍ പതാക ഉയര്‍ത്തി. ഡി എഫ് ഒ ഓഫീസില്‍ ഡി എഫ് ഒ തേജസ്വി പതാക ഉയര്‍ത്തി. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശരവണന്‍ പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."