ചെമ്മാട് ദാറുല്‍ ഹുദാ സമ്മേളനം; ബഹ്‌റൈന്‍ പ്രതിനിധികള്‍ പുറപ്പെട്ടു
മനാമ: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ബിരുദദാന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ബഹ്‌റൈന്‍ പ്രതിനിധികള്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കളോടൊപ്പം യാത്രതിരിച്ചു. പ്രമുഖ അറബി പണ്ഢിതരായ ശൈഖ് ഹമദ് ദോസരി, പ്രൊഫ. യൂസുഫ് അബ്ദുല്‍ ഗഫ്ഫാര്‍, മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ എന്നിവരടക്കമുള്ള സംഘം വെള്ളിയാഴ്ചയാണ് ഇവിടെനിന്നു പുറപ്പെട്ടത്. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി, കരീം കുളമുള്ളതില്‍ എന്നിവരും ഇവരെ അനുഗമിക്കുന്നുണ്ട്.
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ മുഹമ്മദലി വളാഞ്ചേരി, കളത്തില്‍ മുസ്ഥഫ, റഊഫ് ഫൈസി, ഉബൈദുല്ല റഹ്മാനി, മൗസല്‍ മൂപ്പന്‍ തിരൂര്‍, റസാഖ് ആറ്റൂര്‍, ഇസ്മായില്‍ വേളം, ബഷീര്‍ അരൂര്‍, ഇസ്മായില്‍ കാഞ്ഞങ്ങാട്, യൂസുഫ് എന്നിവര്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ബഹ്‌റൈനടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.
ദാറുല്‍ ഹുദാ സമ്മേളനം; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു
മനാമ: ചെമ്മാട് ദാറുല്‍ഹുദാ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു. ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണ്ണമായും www.skicrtv.in, www.dhiu.in എന്നീ വെബ് സൈറ്റുകള്‍ വഴിയും ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇ സ്‌ലാമിക് ക്ലാസ്സ്‌റൂം വഴിയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തല്‍സമയം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ എച്ച് ഡി സൗകര്യത്തോടെയും സമ്മേളനം തല്‍സമയം വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലെ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333842672, 33413570.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."