HOME
DETAILS

ജുവനൈല്‍ ജസ്റ്റിസ് ആക്ട്: നിയമ പോരാട്ടം തുടരാന്‍ സമസ്ത

  
backup
December 23 2017 | 15:12 PM

jj-act-samastha-move-to-supreme-court-kerala-news-today

കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അഗതി,അനാഥ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ നിയമ പോരാട്ടം തുടരാന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്ഥാപന മേധാവികളുടെ യോഗം തീരുമാനിച്ചു.

ജെ.ജെ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ ഡിസംബര്‍ 14ന് സമസ്ത സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലും ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലുമാണ് തുടര്‍ നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തിലായിരുന്നുസ്ഥാപന മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. അഗതി, അനാഥ മന്ദിരങ്ങള്‍ ജെ.ജെ ആക്്ട് 2015ന്റെ 41 (2)വകുപ്പുപ്രകാരം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗണത്തില്‍പെടുത്താനാകില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്വാഗതാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാക്കുന്നതുവരെ കാത്തിരിക്കും.

ആക്ടിന്റെ മറവില്‍ സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതും സ്ഥാപന ഭാരവാഹികളെ ഭീഷണിപ്പെടുത്തുന്നതും ഗൗരവത്തോടെ കാണും.

നൂറുകണക്കിന് സ്ഥാപന ഭാരവാഹികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.

ആര്‍.വി കുട്ടിഹസന്‍ ദാരിമി, ടി.കെ പരീക്കുട്ടി ഹാജി, മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ ജലീല്‍, കെ.എസ്.എം.ഒ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.മുഹമ്മദ്, അഡ്വ.അബു സിദ്ദീഖ്, കെ.ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago