HOME
DETAILS
MAL
ഒരു മദ്യക്കുപ്പി സുവിശേഷം പാടുന്നു
backup
December 23, 2017 | 9:00 PM
കടപ്പുറത്ത് നിവര്‍ന്നു കിടപ്പൂ
അനാഥപ്രേതമായൊരു ഒഴിഞ്ഞ മദ്യക്കുപ്പി
കുടിച്ച ശേഷമാരോ
മണലിലേക്ക് വലിച്ചെറിഞ്ഞ പളുങ്കുകുപ്പി.
കുപ്പിക്കുണ്ട് പാടാന്‍
കടല്‍പ്പക്ഷികളുടെ കൂജനത്തെ വെല്ലുന്ന
അകല്‍ച്ചകളുടെ അസ്വസ്ഥകളുടെ
ചിന്നിച്ചിതറിയ ഫ്രെയിമുകളുടെ സുവിശേഷം.
വിദ്യാര്‍ഥിയുടെ നെഞ്ചിലേക്ക്
50 മീറ്റര്‍ മുറിഞ്ഞെത്തുന്ന
വിഷാദരോഗങ്ങളുടെ മഴവെള്ളപ്പാച്ചിലില്‍
കുത്തിയൊഴുകുന്ന കഥകളുടെ സുവിശേഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."