കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് ചൗധരി മെഹ്ബൂബ് അലി കൈസര്‍ എം.പി പറഞ്ഞു.
കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നുള്ള എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരാകണമെന്ന് ബോധ്യപ്പട്ടതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ സുരക്ഷ അടക്കമുള്ള പ്രശ്നങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. പുതിയ ഹജ്ജ് നയത്തില്‍ പുനരവലോകന സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നും സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്നുമാണ് മാറ്റംവരുത്തിയത്. കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക,അഞ്ചാം വര്‍ഷ അപേക്ഷകരെ ഉള്‍പ്പെടുത്തുക, ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അദ്ദേഹത്തിന് നിവേദനം നല്കി.
എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്, അംഗങ്ങളായ ശരീഫ് മണിയാട്ടുകുടി, ഡോ. ഇ.കെ അഹമ്മദ് കുട്ടി, എ.കെ അബ്ദുറഹ്മാന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."