HOME
DETAILS

ജെ.ജെ ആക്ട് രജിസ്‌ട്രേഷന്‍: സമസ്ത നിയമപോരാട്ടം തുടരും

  
backup
December 24 2017 | 01:12 AM

%e0%b4%9c%e0%b5%86-%e0%b4%9c%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8-2

കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അഗതി,അനാഥ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ നിയമ പോരാട്ടം തുടരാന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്ഥാപന മേധാവികളുടെ യോഗം തീരുമാനിച്ചു.
ജെ.ജെ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ ഡിസംബര്‍14ന് സമസ്ത സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലും ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലുമാണ് തുടര്‍ നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തിലായിരുന്നുസ്ഥാപന മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
അഗതി, അനാഥ മന്ദിരങ്ങള്‍ ജെ.ജെ ആക്്ട് 2015ന്റെ 41 (2)വകുപ്പുപ്രകാരം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗണത്തില്‍ പെടുത്താനാകില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്വാഗതാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാക്കുന്നതുവരെ കാത്തിരിക്കും.
ആക്ടിന്റെ മറവില്‍ സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതും സ്ഥാപന ഭാരവാഹികളെ ഭീഷണിപ്പെടുത്തുന്നതും ഗൗരവത്തോടെ കാണും. നൂറുകണക്കിന് സ്ഥാപന ഭാരവാഹികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.
ആര്‍.വി കുട്ടിഹസന്‍ ദാരിമി, ടി.കെ പരീക്കുട്ടി ഹാജി, മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ ജലീല്‍, കെ.എസ്.എം.ഒ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.മുഹമ്മദ്, അഡ്വ.അബു സിദ്ദീഖ്, കെ.ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  11 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  11 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  11 days ago