ടിയാനന്‍മെന്‍ സ്‌ക്വയറില്‍ കൊല്ലപ്പെട്ടത് 10,000 പേരെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മുഖ്യസ്ഥാനത്ത് പരിഗണിക്കുന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രധാന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രേഖ പുറത്ത്. 1989ല്‍ നടന്ന പ്രക്ഷോഭത്തില്‍ 10,000 പേര്‍ കൊല്ലപ്പെട്ടെന്ന് അന്ന് ചൈനയിലെ അംബാസഡറായിരുന്നു അലന്‍ ഡൊണാള്‍ഡിനെ ഉദ്ധരിച്ച രഹസ്യ രേഖയില്‍ പറയുന്നു.
ഇതുവരെ ലോകം കരുതിയിരുന്ന മരണ സംഖ്യയെക്കാള്‍ പതിന്മടങ്ങാണിത്. 1,000ത്തില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടെന്നായിരുന്നു മുന്‍പുണ്ടായിരുന്ന വിലയിരുത്തല്‍. 1989 ജൂണ്‍ നാലിന് നടന്ന 'കലാപത്തില്‍' 200 സാധാരണക്കാരും ചുരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടന്നായിരുന്നു ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരേ 1989ല്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബെയ്ജിങില്‍ പ്രക്ഷോഭം ആരംഭിച്ചത്. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ആറാഴ്ചയോളം നീണ്ട പ്രക്ഷേഭത്തിനൊടുവില്‍ ജൂണ്‍ നാലിന് നിരായുധരായ വിദ്യാര്‍ഥികള്‍ക്കെതിരേ ടാങ്കറുള്‍പ്പെടെയുള്ള ആയുധങ്ങളുമായി സൈന്യം വിദ്യാര്‍ഥികളെ കൊല്ലുകയായിരുന്നു. എന്നാല്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ ചൈന പുറത്തുവിട്ടില്ല.
പ്രക്ഷോഭം നടന്നതിന്റെ അടുത്ത ദിവസം അലന്‍ ഡൊണാള്‍ഡ് ലണ്ടനിലെ അധികാരികള്‍ നല്‍കിയ ടെലഗ്രാമിലാണ് 10,000 പേര്‍ കൊല്ലപ്പെട്ടെന്ന വിവരമുള്ളത്. പ്രക്ഷോഭത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ സ്‌ക്വയര്‍ വിട്ട് പോവാന്‍ വിദ്യാര്‍ഥികളോട് സൈന്യം കല്‍പ്പന പുറപ്പെടുവിച്ചെങ്കിലും പത്ത് മിനുട്ടിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് സൈന്യം ടാങ്കറുകള്‍ ഇടിച്ചുകയറ്റുകയായിരുന്നു. മരിച്ചുവീണ വിദ്യാര്‍ഥികളുടെ ദേഹത്തിലൂടെ ടാങ്കുകള്‍ കയറിയിറങ്ങി അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് മാറ്റിയതെന്ന് രേഖയിലുണ്ട്. ഇവ കൂട്ടിയിട്ട് കത്തിച്ച് ചാരം ഓടയിലേക്ക് ഒഴിക്കുകയെന്നും വെളിപ്പെടുത്തലിലുണ്ട്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ നേരിട്ട സൈന്യത്തിന്റെ സമീപനം ശരിയായിരുന്നുവെന്നാണ് ചൈനയുടെ നിലപാട്. പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തില്‍ ഒരുമിച്ച്കൂടുതന്നതിന് പോലും ചൈനയില്‍ നിയന്ത്രണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."